Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്-19: ലോകകപ്പ് ജഴ്‌സി ലേലം ചെയ്ത് ജോസ് ബട്‌ലര്‍... നേടിയത് ലക്ഷങ്ങള്‍

ലണ്ടന്‍: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ധനസമാഹരണം നടത്തുന്നതിനായി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ തന്റെ ജഴ്‌സി ലേലം ചെയ്തു. ലോകകപ്പില്‍ ചാംപ്യന്മാരാവുമ്പോള്‍ താന്‍ ധരിച്ച ജഴ്‌സിയാണ് അദ്ദേഹം ഓണ്‍ലൈന്‍ വഴി ലേലത്തിനു വച്ചത്. 50 ലക്ഷത്തോളം രൂപയ്ക്കു ജഴ്‌സി വിറ്റു പോവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ലോര്‍ഡ്‌സില്‍ നടന്ന ക്ലാസിക്ക് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികടന്നായിരുന്നു ബട്‌ലറുള്‍പ്പെട്ട ഇംഗ്ലീഷ് ടീം ചരിത്രത്തില്‍ ആദ്യമായി ലോകകപ്പുയര്‍ത്തിയത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മല്‍സരം ടൈയായി മാറിയപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

buutler

ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനമായിരുന്നു ബട്‌ലര്‍ കാഴ്ചവച്ചത്. ഫിഫ്റ്റിയുമായി ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം സൂപ്പര്‍ ഓവറിലും ടീമിനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നു. കൂടാതെ സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ റണ്ണൗട്ടിനു വഴി വച്ച് മല്‍സരം ടൈയില്‍ അവസാനിപ്പിച്ചതും ബട്‌ലറായിരുന്നു. ഒരാഴ്ച മുമ്പാണ് ഇബേയ് വഴി അദ്ദേഹം ലോകകപ്പ് ജഴ്‌സി ലേലത്തിനു വച്ചത്. നേരത്തേ ട്വിറ്ററിലൂടെയായിരുന്നു ബട്‌ലര്‍ കൊവിഡ്-19നെതിരേ രാജ്യത്തിനു വേണ്ടി ധനസമാഹരണം നടത്തുന്നതിനായി ജഴ്‌സി ലേലത്തില്‍ വയ്ക്കുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും പ്രതീക്ഷിക്കുന്നു. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെല്ലാം വലിയ കാര്യമാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെയെല്ലാം പിന്തുണ അവര്‍ക്കു ആവശ്യമുണ്ട്. റോയല്‍ ബ്രോംറ്റണ്‍, ഹാര്‍ഫീല്‍ഡ് തുടങ്ങിയ ആശുപത്രികളുടെ ചാരിറ്റിയിലേക്കു സംഭാവന ചെയ്യുന്നതിനായി ലോകകപ്പ് ഫൈനല്‍ ജഴ്‌സി ലേലത്തിനു വയ്ക്കുകയാണ്. കൊവിഡ്-19 ബാധിച്ചവരെ രക്ഷിക്കുന്നതിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സമാഹരിക്കുന്നതിനു വേണ്ടി ഈ ആശുപത്രികള്‍ എല്ലാവരോടും ധനസഹായം അഭ്യര്‍ഥിച്ചിരുന്നുവെന്നും വീഡിയോക്കൊപ്പം ബട്‌ലര്‍ ട്വീറ്റ് ചെയ്തിരുന്നു.

ശ്വാസകോശം, ഹൃദയം എന്നിവ സംബന്ധമായ അസുഖങ്ങളെ ചികില്‍സിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആശുപത്രികളാണ് ഹാര്‍ഫീല്‍ഡും റോയല്‍ ഹാപ്റ്റണും. വൈറസ് പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചികില്‍സിക്കുന്നതിനു വേണ്ടി ഏറെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഒരുക്കി വയ്‌ക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ആശുപത്രികള്‍ ധനസമാഹരണം തുടങ്ങിയത്. അവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകകപ്പ് ഫൈനലില്‍ ടീമംഗങ്ങളെല്ലാം ഒപ്പുവച്ച ജഴ്‌സി ലേലത്തില്‍ വയ്ക്കുന്നതെന്നും വീഡിയോയില്‍ ബട്‌ലര്‍ വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, April 8, 2020, 12:29 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+