സലയുടെ വിമാനാപകടം വരുത്തിവെച്ചതോ?; പൈലറ്റിനെതിരെ ഞെട്ടിക്കുന്ന വിവരം പുറത്ത്
ലണ്ടന്‍: അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സല വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. സലയുടെ വിമാനം അപകടത്തില്‍പ്പെട്ടത് വിമാനം പറത്തലില്‍ പൈലറ്റിനുള്ള പരിചയക്കുറവാകാമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സല സഞ്ചരിച്ച ചെറു വിമാനം പറത്തിയ പൈലറ്റ് ഡേവിഡ് ഇബോസ്റ്റോണ് അംഗീകൃത കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ഇല്ലെന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 21 നാണ് സലയും പൈലറ്റും മാത്രമുണ്ടായിരുന്ന ചെറുവിമാനം ഇംഗ്ലീഷ് ചാനലില്‍ തകര്‍ന്നു വീണത്. ദിവസങ്ങള്‍നീണ്ട അന്വേഷണത്തിനൊടുവില്‍ വിമാനാവശിഷ്ടവും സലയുടെ മൃതദേഹവും കണ്ടെത്തി. വിമാന അപകടം സംഭവിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനിടെയാണ് പൈലറ്റിന്റെ പരിചയക്കുറവിനെക്കുറിച്ചുള്ള വിവരം അന്വേഷണോദ്യോഗസ്ഥര്‍ പുറത്തുവിട്ടത്.

പൈലറ്റിന്റെ പരിചയക്കുറവ്
വിമാനത്തിന്റെ വേഗം കുറവായത് അപകടത്തിനിടയാക്കിയിരിക്കാമെന്ന് സൂചനയുണ്ട്. വിമാനത്തിന്റെ അവസാന 15 മിനിറ്റില്‍ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററിലും കുറവായാണ് രേഖപ്പെടുത്തിയത്. പരിചയ സമ്പന്നനായ ഒരു പൈലറ്റിനൊപ്പം സഹപൈലറ്റായി മാത്രം വിമാനം പറത്താന്‍ അവകാശമുള്ള ഡേവിഡ് സലയുടെ വിമാനം തനിച്ച് പറത്തിയത് വലിയ രീതിയിലുള്ള പിഴവിനിടയാക്കിയെന്നാണ് സംശയം.

റെക്കോര്‍ഡ് തുകയ്ക്ക് കാര്‍ഡിഫില്‍
റെക്കോര്‍ഡ് തുകയ്ക്കാണ് സല ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയിലേക്ക് ചേക്കേറിയത്. കാര്‍ഡിഫ് സിറ്റിയിലേക്ക് പോകവെ സലയും പൈലറ്റ് ഡേവിഡ് ഇബോസ്റ്റണും സഞ്ചരിച്ച ചെറു വിമാനം കാണാതാവുകയായിരുന്നു. ഏകദേശം 137 കോടി രൂപയ്ക്ക് നടന്ന കൈമാറ്റത്തില്‍ താരം ഏറെ ആഹ്ലാദവാനായിരുന്നു. 2015 മുതല്‍ നാന്റെസിന് കളിക്കുന്ന സല 117 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട്. നാന്റെസിലെ സഹകളിക്കാരുടെ വികാരനിര്‍ഭരമായ യാത്രയയപ്പിനുശേഷമായിരുന്നു സല കാര്‍ഡിഫിലേക്ക് തിരിച്ചത്. എന്നാല്‍, യാത്ര പൂര്‍ണാക്കാന്‍ സലയ്ക്ക് കഴിഞ്ഞില്ല.

സലയ്ക്ക് കളിക്കാരുടെ ഫണ്ട്
നേരത്തെ സലയ്ക്കായുള്ള തിരച്ചില്‍ മൂന്നു ദിവസത്തിനുശേഷം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിച്ച് തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, അര്‍ജന്റീന പ്രസിഡന്റ് തുടങ്ങിയവര്‍ സലയ്ക്കായുള്ള അന്വേഷണം തുടരാന്‍ അപേക്ഷിച്ചു. കിലിയന്‍ എംപാപ്പെയെ പോലുള്ള കളിക്കാര്‍ വലിയ തുക സംഭാവനയായും നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications