For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കവാനി ചെല്‍സിയിലേക്കെന്ന സൂചന, ഫ്രാങ്ക് ലംപാര്‍ഡ് പറയുന്നത്

ലണ്ടന്‍: യുറുഗ്വന്‍ ഗോള്‍വേട്ടക്കാരന്‍ എഡിസണ്‍ കവാനിയെ നോട്ടമിട്ട് ചെല്‍സി. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കവാനിയെ ലണ്ടനിലെത്തിക്കാന്‍ ചെല്‍സി മാനേജ്‌മെന്റ് ശ്രമം തുടങ്ങിയതായി പരിശീലകന്‍ ഫ്രാങ്ക് ലംപാര്‍ഡ് സൂചന നല്‍കി. യുവ ടീമുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പൊരുതുന്ന ചെല്‍സിക്ക് ആദ്യ നാലിലെത്തണമെങ്കില്‍ കൂടുതല്‍ പരിചയസമ്പന്നരായ കളിക്കാരെ ആവശ്യമാണ്.

പ്രായമേറിയെങ്കിലും കവാനിയുടെ കളിമികവിനെ അത് ബാധിച്ചിട്ടില്ല. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയില്‍ 6 വര്‍ഷമായി കളിക്കുന്ന കവാനി ഒട്ടേറെ ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. നിലവില്‍ താരം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കവാനിയെ റാഞ്ചാന്‍ പ്രമുഖ ടീമുകള്‍ രംഗത്തുണ്ട്. ഇതിനിടയിലാണ് ചെല്‍സിയും ഒരുകൈ നോക്കാന്‍ ഇറങ്ങിയത്. കവാനിയുമായി കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞാല്‍ ചെല്‍സിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

franklampard

കവാനി ഒന്നാന്തരം കളിക്കാരനാണെന്നാണ് ഫ്രാങ്ക് ലംപാര്‍ഡിന്റെ പ്രതികരണം. താന്‍ അയാളുടെ ആരാധകനാണ്. കവാനിക്കെതിരെ കളിച്ചിട്ടുണ്ട്. കളിയോടുള്ള സമീപനവും ഗോള്‍ നേടാനുള്ള ദാഹവും അമ്പരപ്പിക്കുന്നതാണ്. കവാനിയെ എത്തിക്കുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ വിവരമില്ല. എന്താണെന്ന് നമുക്ക് കാണാമെന്നും ലംപാര്‍ഡ് പറഞ്ഞു. ടാമി എബ്രഹാമും, മാസണ്‍ മൗണ്ടുമാണ് നിലവില്‍ ചെല്‍സിയുടെ ആക്രമണനിരയെ നയിക്കുന്നത്. ഇവര്‍ക്കിടയിലേക്ക് കവാനികൂടിയെത്തുകയാണെങ്കില്‍ ആക്രമണം കൂടുതല്‍ കരുത്തുറ്റതാകും. യുവനിരയ്ക്ക് സഹായം നല്‍കാന്‍ പരിചയസമ്പന്നരെ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് ലംപാര്‍ഡ് വ്യക്തമാക്കിയതോടെ ഏതൊക്കെ കളിക്കാരാണ് ചെല്‍സിയിലേക്ക് എത്തുകയെന്ന് ആരാധകര്‍ ഉറ്റുനോക്കുകയാണ്.

Story first published: Wednesday, January 22, 2020, 8:52 [IST]
Other articles published on Jan 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+