For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാ പുതിയ രക്ഷകന്‍...ഹസാര്‍ഡിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് റയല്‍ മാഡ്രിഡ്

മാഡ്രിഡ്: ചെല്‍സിയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയ ഏദന്‍ ഹസാര്‍ഡിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പ് റയല്‍ മാഡ്രിഡ്.സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന ചടങ്ങില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഹസാര്‍ഡിനെ റയല്‍ സ്വാഗതം ചെയ്തത്. റയലിന്റെ പുതിയ ജഴ്‌സിയിലെത്തിയ ഹസാര്‍ഡിന്റെ ജഴ്‌സി നമ്പര്‍ എത്രയെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ച ഏഴാം നമ്പര്‍ ജഴ്‌സി താരത്തിന് നല്‍കാന്‍ റയല്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ജഴ്‌സിയിലേതുപോലെ വെള്ളയും സ്വര്‍ണ്ണനിറവും ഇടകലര്‍ന്ന നിറത്തിലുള്ള ബോളുമായി മൈതാനത്തിറങ്ങിയ ഹസാര്‍ഡ് ആരാധകര്‍ക്ക് മുന്നില്‍ അല്‍പ്പനേരം പന്തുതട്ടി. റയലിന്റെ ലോഗോയില്‍ മുത്തമിട്ട് റയലിനോടുള്ള സ്‌നേഹം വ്യക്തമാക്കിയ ഹസാര്‍ഡിനെ കൈയടികളോടെയാണ് റയല്‍ ആരാധകര്‍ സ്വീകരിച്ചത്.

റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്റെ സ്വപ്‌ന കൈമാറ്റങ്ങളിലൊരാളായിരുന്നു ഹസാര്‍ഡ്. ബെല്‍ജിയം സ്‌ട്രൈക്കറെ ചെല്‍സിയില്‍ നിന്ന് 150 ദശലക്ഷം യൂറോയ്ക്കാണ് റയല്‍ സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടതോടെ റയല്‍ മാഡ്രിഡ് നേരിട്ട പ്രതിസന്ധി ഹസാര്‍ഡിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. 2012 മുതല്‍ ചെല്‍സിയുടെ അഭിവാജ്യഘടകമായിരുന്ന ശേഷമാണ് 28കാരനായ താരത്തിന്റെ പടിയിറക്കം.2012ല്‍ ലില്ലിയില്‍ നിന്നാണ് ഹസാര്‍ഡിനെ ചെല്‍സി സ്വന്തമാക്കുന്നത്. തുടര്‍ന്നുള്ള ഏഴ് വര്‍ഷക്കാലം ചെല്‍സിയുടെ ആറ് കിരീടനേട്ടത്തില്‍ ഹസാര്‍ഡ് പങ്കാളിയായി.രണ്ട് പ്രീമിയര്‍ ലീഗ്,ഒരു എഫ് എ കപ്പ്, ലീഗ് കപ്പ്,രണ്ട് യൂറോപ്പാ ലീഗ് എന്നിവയാണ് നീലപ്പടയ്‌ക്കൊപ്പം ഹസാര്‍ഡ് നേടിയത്. ക്ലബ്ബിനുവേണ്ടി 352 മത്സരത്തില്‍ നിന്ന് 110 ഗോളും 92 അസിസ്റ്റുമാണ് ഹസാര്‍ഡിന്റെ സമ്പാദ്യം.

edenhazard

പുതിയ സീസണിന് മു്‌ന്നോടിയായി മറ്റു ചില സൂപ്പര്‍ താരങ്ങളെയും റയല്‍ ടീമിലെത്തിക്കുമെന്നാണ് വിവരം.അതില്‍ കൂടുതല്‍ സാധ്യത മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പോള്‍ പോഗ്ബയുടെ കൂടുമാറ്റമാണ്. ഫ്രഞ്ച് മിഡ്ഫീല്‍ഡറായ പോഗ്ബയെ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിക്കാന്‍ സിദാന്‍ കഠിന ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വരും സീസണില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് റയല്‍ മാഡ്രിഡ്.

Story first published: Friday, June 14, 2019, 18:15 [IST]
Other articles published on Jun 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+