ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ അലക്‌സാഡ്രോ മെനെന്‍ഡസ് രാജിവെച്ചു
കൊല്‍ക്കത്ത: ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ മോശം പ്രകടനം തുടരുന്നതിനിടെ മുഖ്യ പരിശീലകന്‍ അലക്‌സാഡ്രോ മെനെന്‍ഡസ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുത്ത മെനെന്‍ഡസ് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചെങ്കിലും ഇത്തവണ കാര്യങ്ങള്‍ സുഖകരമല്ല. തുടര്‍തോല്‍വികളില്‍ ടീം മാനേജ്‌മെന്റ് അസംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് സ്ഥാനമൊഴിയുന്നതെന്നാണ് സൂചന.
മോഹന്‍ ബഗാനുമായി നടന്ന മത്സരത്തിലെ തോല്‍വിയോടെയാണ് രാജി വെച്ചത്. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്ന് അറിയിച്ചു. സ്വന്തം രാജ്യമായ സ്‌പെയ്‌നിലേക്ക് മടങ്ങുകയാണ് മെനെന്‍ഡസ് എന്നും വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്നും ഈസ്റ്റ് ബംഗാള്‍ അറിയിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡന്റെ യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു മെനെന്‍ഡസ്. ഈ വര്‍ഷം ഒരു മത്സരംപോലും ജയിക്കാന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടില്ല.

ക്ലബ്ബിന്റെ പരിശീലക വേളയില്‍ താന്‍ സന്തോഷവാനായിരുന്നെന്ന് മെനെന്‍ഡസ് പറഞ്ഞു. സീസണില്‍ ടീമിനെ എല്ലാവിധ ആശസകളും അദ്ദേഹം നേര്‍ന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഈസ്റ്റ് ബംഗാള്‍ കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്. നിലവില്‍ 7 കളികളില്‍നിന്നും 8 പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം. മോഹന്‍ ബഗാനോട് 2-1ന് തോറ്റതോടെ പരിശീലകന്‍ സമ്മര്‍ദ്ദത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications