പരസഹായമില്ലാതെ നടക്കാനാകില്ല, പെലെ വിഷാദവാനെന്ന് മകന്‍
സാവോ പോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിഷാദവാനാണെന്ന് മകന്‍. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹം അത്യധികം ബുദ്ധിമുട്ടുന്നുണ്ടെന്നും മകന്‍ എഡിന്യോ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാളായ പെലെയ്ക്ക് ഒക്ടോബറില്‍ 80 വയസ് തികയും.
അടുത്തിടെ ഇടുപ്പിന് ശസ്ത്രക്രിയ നടത്തിയ പെലെ ഇതിനുശേഷം പൂര്‍വ സ്ഥിതിയിലെത്തിയിട്ടില്ല. ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാനാകില്ല. ഇത്തരമൊരു അവസ്ഥ പിതാവിന് താങ്ങാനാകില്ലെന്ന് മകന്‍ പറഞ്ഞു. തന്റെ പിതാവ് ഒരു കാലത്ത് രാജാവായിരുന്നു. ഇപ്പോള്‍ ശരിയായ രീതിയില്‍ അദ്ദേഹത്തിന് നടക്കാനാകുന്നില്ല. ഇത് വിഷാദത്തിലേക്ക് നയിച്ചെന്നും മകന്‍ പറഞ്ഞു.

മൂന്നുതവണ ബ്രസീലിനായി ലോകകപ്പ് നേടിയ താരമാണ് പെലെ. ബ്രസീലിയന്‍ ടീം സാന്റോസിനായി കരിയറില്‍ നീണ്ടകാലം പ്രൊഫഷണല്‍ ഫുട്‌ബോളും കളിച്ചു. മൂന്നാം ലോകകപ്പ് വിജയത്തിന്റെ അമ്പതാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കാനിരിക്കുകയാണ്. 1970ല്‍ മെക്‌സിക്കോയില്‍ കപ്പുയര്‍ത്തിയ പെലെയുടെ നേതൃത്വത്തിലുള്ള ബ്രസീല്‍ ടീം എക്കാലത്തേയും മികച്ച ടീമായും വിലയിരുത്തപ്പെടുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications