നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി മുഴക്കുന്നു... ഗുരുതര ആരോപണം, പാക് താരം കുരുക്കില്‍
കറാച്ചി: എക്കാലവും വിവാദങ്ങള്‍ വേട്ടയാടിയ ടീമാണ് പാകിസ്താന്‍. പാകിസ്താന്റെ നിരവധി താരങ്ങളാണ് ഒത്തുകളിയുള്‍പ്പെടെ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുള്ളത്. പാകിസ്താന്റെ യുവ സ്പിന്നര്‍ ഷതാബ് ഖാനാണ് ഇപ്പോള്‍ പുതിയ വിവാദ നായകനായ മാറിയിരിക്കുന്നത്.
ദുബായില്‍ താമസിക്കുന്ന യുവതിയാണ് താരത്തിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പേജിലൂടെയാണ് ഷതാബിനെതിരേ അഷ്‌റീന സാഫിയയെന്ന യുവതി രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ യുവതിയുടെ ആരോപണങ്ങളോട് ഷതാബ് പ്രതികരിച്ചിട്ടില്ല.

ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു
തന്നെ ഷതാബ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നാണ് അഷ്‌റീനയുടെ ആരോപണം. കുറച്ചു കാലമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയാല്‍ തന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഷതാബ് ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വെളിപ്പെടുത്തി.
പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ ഇസ്ലാമാബാദ് യുനൈറ്റഡിനെ നയിക്കാന്‍ തയ്യാറെടുക്കവെയാണ് ഷതാബ് വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത്.

സൗഹൃദം തുടങ്ങിയത് 2019ല്‍
2019 മാര്‍ച്ചിലാണ് താന്‍ ഷതാബുമായി പരിചയപ്പെടുന്നതെന്ന് അഷ്‌റീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ ബന്ധം പിന്നീട് ദൃഢമാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ പല തവണ രഹസ്യമായി കണ്ടിരുന്നു. ഗയാന, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഷതാബ് കളിച്ചിരുന്നപ്പോള്‍ നേരില്‍ കാണുന്നതിനു വേണ്ടി 15,000 യുഎസ് ഡോളറോളം തനിക്കു ചെലവായിട്ടുണ്ട്. പല യുവതികളുമായി ഷതാബ് ബന്ധം പുലര്‍ത്തുന്നതായി തനിക്കു ഇതിനിടെ സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും തനിക്കു ഷതാബിനെ വിശ്വാസമായിരുന്നു. പലതും പറഞ്ഞ് വിശ്വസിപ്പിച്ച് ഷതാബ് തന്നെ കൂടെ നിര്‍ത്തുകയായിരുന്നുവെന്നും അഷ്‌റീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സംഭവങ്ങളുടെ തുടക്കം
ഒരു പാകിസ്താനി മാധ്യമപ്രവര്‍ത്തകന്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. ഇതോടെയാണ് ഷതാബിന്റെ സ്വഭാവം മാറിയതെന്നു അഷ്‌റീന പറയുന്നു. പല വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നായി ഷതാബ് തന്നെ വിളിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്ത അ്ക്കൗണ്ടുകള്‍ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ആരോടെങ്കിലും തുറന്നു പറയുകയാണെങ്കില്‍ കൈവശമുള്ള മുഴുവന്‍ നഗ്നചിത്രങ്ങളും പുറത്തുവിടുമെന്നായിരുന്നു ഷതാബിന്റെ ഭീഷണിയെന്നും അഷ്‌റീന വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications