For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവിയുടെ സഹോദരിയെ 'ലൈനടിച്ച' രോഹിത്! ആദ്യം കണ്ടപ്പോള്‍ യുവി മുന്നറിയിപ്പ് നല്‍കി

റി്തികയെയാണ് രോഹിത് വിവാഹം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകര്‍ക്കു ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഭാ്യ റിതിക സജ്‌ദേയും. രോഹിത് എല്ലാ ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ നായകസ്ഥാനം കൂടി ഏറ്റെടുത്തതോടെ ഈ ദമ്പതികള്‍ക്കു ആരാധകരും വര്‍ധിച്ചിരിക്കുകയാണ്. ഹിറ്റ്മാന്റെ മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യമാണ് റിതിക. പ്രത്യേകിച്ചും രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരവേദികളിലെല്ലാം ഇവരെ കാണാന്‍ സാധിക്കും.

1

2015ലായിരുന്നു വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ റിതികയെ രോഹിത് തന്റെ ജീവിത പങ്കാളിയാക്കിയത്. ഒരു പരസ്യ ഷൂട്ടിനിടെയാണ് ഇരുവരും ആദ്യമായി നേരില്‍ കാണുന്നത്. ഇവരെ പരസ്പരം പരിചയപ്പെടുത്തിയതാവട്ടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും. അന്നു തന്നെ യുവി തമാശരൂപേണ ഭീഷണിപ്പെടുത്തിയിരുന്നതായും രോഹിത് വെളിപ്പടുത്തിയിരുന്നു. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ ഷോയില്‍ മുമ്പ് സംസാരിക്കവെയായിരുന്നു രോഹിത് രസകരമായ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

2

ഒരു പരസ്യ ഷൂട്ടായിരുന്നു അത്. എനിക്കൊപ്പം അന്നു യുവരാജ് സിങിനെക്കൂടാതെ ഇര്‍ഫാന്‍ പഠാനുമുണ്ടായിരുന്നു. ഷൂട്ടില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയ ഉടന്‍ തന്നെ ഞാന്‍ യുവിയെ കാണാനാണ് പോയത്. സീനിയര്‍ താരമെന്ന നിലയിലാണ് അദ്ദേഹത്തെ ആദ്യം കണ്ടെക്കാമെന്നു തീരുമാനിച്ചത്.
യുവിയെ കാണാന്‍ ചെന്നപ്പോള്‍ അവിടെ റിതികയുമുണ്ടായിരുന്നു. കാരണം അവളായിരുന്നു ആ പരസ്യ ഷൂട്ട് കൈകാര്യം ചെയ്തിരുന്നത്.

3

കണ്ടയുടന്‍ തന്നെ യുവി പാജിയോടു ഞാന്‍ ഹായ് പറഞ്ഞു. തിരിച്ചും ഹായ് പറഞ്ഞ അദ്ദേഹം റിതികയ്ക്കു നേരെ വിരല്‍ ചൂണ്ടി ഇവള്‍ എന്റെ സഹോദരിയാണ്, ഇവളെ നീ നോക്കുക പോലും ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കിയതായി രോഹത് ശര്‍മ ഷോയില്‍ വെളിപ്പെടുത്തി. യുവി പാജി ഇങ്ങനെ പറഞ്ഞപ്പോള്‍ തനിക്കു ദേഷ്യം തോന്നിയതായും ഇതു മനസ്സില്‍ വച്ചാണ് അവരെ നോക്കിയതെന്നും അദ്ദേഹം പറയുന്നു.

4

ആ ഷൂട്ടിലുനടീളം ദേഷ്യത്തോടെയാണ് ഞാന്‍ റിതികയെ നോക്കിയത്. ഇവള്‍ ആരാണെന്ന മട്ടിലായിരുന്നു ഞാന്‍ അവളെ കോപത്തോടെ നോക്കിയത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി വന്നോയെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. പക്ഷെ എല്ലാം നന്നായി തന്നെ വരികയും ചെയ്തു.

5

ഷൂട്ട് പൂര്‍ത്തിയായ ശേഷം അതിന്റെ ഡയറക്ടര്‍ എന്റെയടുത്തേക്കു വരികയും മൈക്ക് ഓഫായിരുന്നതിനാല്‍ നിങ്ങള്‍ പറഞ്ഞതൊന്നും ഞങ്ങള്‍ക്കു റെക്കോര്‍ഡ് ചെയ്യാന്‍ കളിഞ്ഞില്ലെന്നും പറഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. സ്തബ്ധനായ ഞാന്‍ മനസ്സ് ശാന്തമാക്കാനായി ഒന്നു നടന്നുവരാന്‍ തീരുമാനിച്ചു. അപ്പോഴാണ് റിതിക എന്റെയടുത്തേക്കു വന്നത്. നിങ്ങള്‍ക്കു എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ തന്നെ അറിയിക്കണമെന്നു സൗമ്യമായി പറഞ്ഞതായും രോഹിത് വ്യക്തമാക്കി.

6

ഇവിടെ നിന്നാണ് രോഹിത് ശര്‍മ-റിതിക സജ്‌ദേ സൗഹൃദത്തിന്റെ തുടക്കം. സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു. പണ്ട് രോഹിത്തിന് മുന്നറിയിപ്പ് നല്‍കിയ യുവരാജ് സിങ് ഇവരുടെ കുടുംബ സുഹൃത്ത് കൂടിയാണ്. പല ചടങ്ങുകളിലും രോഹിത്- റിതിക എന്നിവര്‍ക്കൊപ്പം യുവരാജും ഭാര്യ ഹേസല്‍ കീച്ചും പങ്കെടുക്കാറുണ്ട്.

7

രോഹിത്- റിതിക ദമ്പതികള്‍ക്കു ഇപ്പോള്‍ സമെയ്‌റയെന്ന ഒരു മകള്‍ കൂടിയുണ്ട്. ഐപിഎല്ലിലാണ് ഹിറ്റ്മാനെ അവസാനമായ കളിക്കളത്തില്‍ കണ്ടത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അദ്ദേഹം. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ രോഹിത്തിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അടുത്ത മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും താരം ഇനി കളിക്കുക.

Story first published: Friday, June 10, 2022, 17:26 [IST]
Other articles published on Jun 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+