Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്- റിതിക പ്രണയത്തിനു പിന്നില്‍ യുവി! ഹിറ്റ്മാന്റെ പ്രണയ കഥയറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ജോടികളാണ് നായകന്‍ രോഹിത് ശര്‍മയും ഭാര്യ റിതിക സജ്‌ദേയും. വിരാട് കോലിക്കു പകരം രോഹിത്ത് ഇന്ത്യയുടെ ഫുള്‍ടൈം ക്യാപ്റ്റനായി മാറിയതോടെ റിതികയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

രോഹിത്തിന്റെ മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യമാണ് റിതിക. ഏറ്റവും അവസാനമായി അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ രോഹിത് നയിച്ചപ്പോള്‍ പ്രിയതമനു പിന്തുണയുമായി റിതികയെ കാണാമായിരുന്നു.

1

കോലിയും പ്രശസ്ത ബോളിവുഡ് നടി അനുഷ്‌കാ ശര്‍മ പ്രണയം പോലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നില്ല രോഹിത്ത്- റിതിക ജോടികളുടേത്. അതുകൊണ്ടു തന്നെ ഇവരുടെ പ്രണയകഥ അധികമാര്‍ക്കും അറിയുകയുമില്ല. ഇതേക്കുറിച്ച് കൂടുതലായി അറിയാം.

1

1987 ഏപ്രില്‍ 30നു നാഗ്പൂരിലാണ് രോഹിത് ശര്‍മ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പമ്പയുടെ സ്റ്റോര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു. അതുകൊണ്ടു തന്നെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു. ഈ കാരണത്താല്‍ മുത്തശ്ശനും മുത്തശ്ശിയും ചേര്‍ന്നാണ് രോഹിത്തനെ വളര്‍ത്തിയത്.
199ലാണ് രോഹിത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാംപില്‍ ചേരുന്നത്. 2006 ജൂലൈയില്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുമെത്തി. അതിനു ശേഷം രോഹിത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നിലവില്‍ കോലികള്‍ വരുമാനമുള്ള ലോകത്തിലെ തന്നെ സമ്പന്നരായ ക്രിക്കറ്റര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

3

റിതിക സജ്‌ദേ 1987 ഡിസംബര്‍ 21നാണ് ജനിച്ചത്. തൊഴില്‍പരമായി നോക്കിയാല്‍ അവര്‍ സ്‌പോര്‍ട്‌സ് ഇവന്റ് മാനേജരാണ്. കളിക്കാരുടെ ബ്രാന്‍ഡ് അംഗീകാരങ്ങളും കരാറുകളുമെല്ലാം കൈകാര്യം ചെയ്തിരുന്നത് റിതികയയാരിരുന്നു.
എന്നാല്‍ രോഹിത് ശര്‍മയുമായുള്ള വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ കാര്യങ്ങളിലാണ് റിതിക ശ്രദ്ധിക്കുന്നത്. രോഹിത്തന്റെ ക്രിക്കറ്റ് ഇടപാടുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഭാര്യയാണ്. 15 കോടിയോളം രൂപയുടെ ആസ്തി ഇവര്‍ക്കുണ്ടെന്നാണ് കണക്കുകള്‍.

4

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സഹോദരിയെപ്പോലെയാണ് റിതിക സജ്‌ദേ. രോഹിത് ശര്‍മയ്ക്കു ഒരു പരസ്യ ഷൂട്ടിനിടെ റിതികയെ പരിയപ്പെടുത്തി കൊടുത്തതും യുവിയായിരുന്നു. പക്ഷെ തുടക്കത്തില്‍ രോഹിത്തും റിതികയും തമ്മില്‍ അത്ര സൗഹൃദമുണ്ടായിരുന്നില്ല. പിന്നീട് പരസ്പരം കൂടുതലറിഞ്ഞതോടെയാണ് പ്രണയം മൊട്ടിടുന്നത്.

5

ആറു വര്‍ഷത്തോളം പ്രണയിച്ച്, പരസ്പരം വളരെ നന്നായി മനസ്സിലാക്കിയ ശേഷമായിരുന്നു ഇവരുടെ വിവാഹം. 11ാം വയസ്സില്‍ ക്രിക്കറ്റ് കരിയറിനു തുടക്കമിട്ട മുംബൈയിലെ ബോളിവാലി സ്‌പോര്‍സ് ക്ലബ്ബില്‍ വച്ചായിരുന്നു റിതികയോടു രോഹിത് വിവാഹ അഭ്യര്‍ഥന നടത്തിയത്. 2015 ജൂണ്‍ മൂന്നിനായിരുന്നു വിവാഹ നിശ്ചയം. ഇതേ വര്‍ഷം ഡിസംബര്‍ 13ന് ഇവര്‍ വിവാഹിതരുമായി.

6

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം രോഹിത്തിന്റെയും റിതികയുടെയും കുടുബത്തിലേക്ക് പുതിയൊരു അംഗവുമെത്തി. 2018 ഡിസംബര്‍ 30നു റിതിക പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുകയായിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു രോഹിത്. എന്നാല്‍ മകളുടെ ജനനത്തെക്കുറിച്ച് അറിഞ്ഞതോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. സമയ്‌റയെന്നാണ് മകള്‍ക്കു രോഹിത്തും റിതികയും പേരിട്ടിരിക്കുന്നത്.

Story first published: Saturday, June 4, 2022, 13:48 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+