Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് പന്തിന്റെ ആസ്തിയറിയുമോ? ഡ്രീം കാര്‍ വാങ്ങിയത് 2017ല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമെന്ന നിലയിലേക്ക് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ താരമാണ് ഈ ജാര്‍ഖണ്ഡുകാരന്‍. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനായാണ് നാട്ടുകാരന്‍ കൂടിയായ റിഷഭ് ടീമിലേക്കു വരുന്നത്.

rishabh 1

പക്ഷെ കരിയറിന്റെ തുടക്കത്തില്‍ പല വെല്ലുവിളികളും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. ചെറിയ പിഴവുകളുടെ പേരില്‍പ്പോലും റിഷഭിനു പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിട്ടു. ഒടുവില്‍ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും റിഷഭിനു സ്ഥാനവും നഷ്ടമായി. എന്നാല്‍ ചെറിയൊരു ബ്രേക്കിനു ശേഷം ശക്തമായി ടീമിലേക്കു മടങ്ങിവന്ന റിഷഭ് തന്റെ സ്ഥാനവും തിരിച്ചുപിടിക്കുകയായിരുന്നു. പിന്നീട് ആര്‍ക്കും തന്നെ അദ്ദേഹം ഈ സ്ഥാനം വിട്ടുനല്‍കിയിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പോലും ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഇപ്പോള്‍ റിഷഭ്. നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനാണ് അദ്ദേഹം.

rishabh 2

റിഷഭിന്റെ സ്വകാര്യ ജീവിതത്തിലേക്കു വരികയാണെങ്കില്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവുമധികം വരുമാനമുള്ള യുവ കായിക താരങ്ങളിലൊരാളാണെന്നു കാണാന്‍ സാധിക്കും. താരത്തിന്റെ ആസ്തിയെക്കുറിച്ചും ജീവിത ശൈലിയെക്കുറിച്ചും കാറുകളെക്കുറിച്ചുമെല്ലാം കൂടുതലറിയാം.

rishabh 3

2021ല്‍ റിഷഭ് പന്തിന്റെ ആസ്തി 47 കോടി രൂപയാണെന്നാണ് ഖേല്‍ടോക്ക് ഡോട്ട് കോം പറയുന്നത്. നിലവില്‍ താരത്തിനു ഡല്‍ഹി, റൂര്‍ഖി, ഹരിദ്വാര്‍, ഡെറാഡൂണ്‍ എന്നീവിടങ്ങളിലെല്ലാം സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 202-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ചാംപ്യന്‍മാരായി മടങ്ങിയെത്തിയ ശേഷം വീട് വാങ്ങിക്കാന് തനിക്കൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് റിഷഭ് ആരാധകരോടു ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇത്. അമ്മയും സഹോദരിയുമുള്‍പ്പെട്ടതാണ് റിഷഭിന്റെ കുടുബം. അച്ഛന്‍ രാജേന്ദ്ര പന്ത് 2017ല്‍ മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഇത്.

rishabh 5

2016 മുതല്‍ റിഷഭ് പന്ത് ഐപിഎല്ലിന്റെ ഭാഗമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തുടക്കം മുതല്‍ താരത്തിന്റെ ടീം. 2016ല്‍ 1.6 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. 2017ലും ഇതേ ശമ്പളം തന്നെ റിഷഭിനു ഡിസി നല്‍കിയിരുന്നു. എന്നാല്‍ 2018ല്‍ താരത്തെ ഡിസി നിലനിര്‍ത്തിയത് എട്ടു കോടി രൂപ മുടക്കിയായിരുന്നു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും റിഷഭിനു ഇതേ തുക തന്നെയാണ് ഡിസി നല്‍കിയത്.

rishabh 5

2021ല്‍ റിഷഭ് പന്തിന്റെ ശമ്പളത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. 15 കോടി രൂപയ്ക്കാണ് താരത്തെ ഡിസി നിലനിര്‍ത്തിയത്. ശ്രേയസ് അയ്യര്‍ക്കു പകരം റിഷഭിനെ ഡിസ് നായകനാക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ താരത്തിന്റെ ശമ്പളം പിന്നെയും കൂട്ടിയിരുന്നു. നിലവില്‍ 16 കോടി രൂപയാണ് റിഷഭിന്റെ ശമ്പളം. ഏഴു സീസണുകളിലായി ശമ്പളമായി മാത്രം 58.8 കോടി രൂപ താരം നേടിക്കഴിഞ്ഞു.

rishabh 6

നിലവില്‍ ബിസിസിഐയുടെ എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരം കൂടിയാണ് റിഷഭ് പന്ത്. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് താരത്തിനു ബിസിസിഐ നല്‍കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് റിഷഭിനേക്കാള്‍ പ്രതിഫലം പറ്റുന്ന കളിക്കാര്‍.

rishabh 7

വാഹനപ്രേമി കൂടിയാണ് റിഷഭ് പന്ത്. 2017ലാണ് അദ്ദേഹം തന്റെ ഡ്രീം കാറായ ഔഡി 8 സ്വന്തമാക്കിയത്. താരത്തിന്റെ പക്കലുള്ള മറ്റു കാറുകള്‍ മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്, ഫോര്‍ഡ് മസ്റ്റാങ്, മെഴ്‌സിഡസ് ജിഎല്‍ഇ എന്നിവയാണ്.
പല പ്രമുഖ ബ്രാന്‍ഡുകളുടെയും അംബാസഡര്‍ കൂടിയാണ് റിഷഭ് പന്ത്. ബോട്ട്, അഡിഡാസ്, എസ്ജി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, നോയ്‌സ്, ഹിമാലയ മെന്‍, റിയല്‍മി, ബൂസ്റ്റ്, ദി പെയിന്റ് പ്രൊജക്ട്, ഡ്രീം 11, കാഡ്‌ബെറി, കെച്ച് തുടങ്ങിയ ബ്രാന്‍ഡുകളുടെയെല്ലാം അംബാസഡറാണ് താരം. സോഷ്യല്‍ മീഡിയയിലെ തന്റെ ഓരോ പ്രൊമോഷണല്‍ പോസ്്റ്റിനും 50 ലക്ഷം രൂപ വീതമാണ് റിഷഭ് ഈടാക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Story first published: Tuesday, May 31, 2022, 0:19 [IST]
Other articles published on May 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+