രോഹിത്തിന്റെ ആസ്തിയറിയുമോ? വീട്, കാര്‍ കളക്ഷന്‍ എല്ലാം ഇതാ
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സ്റ്റാര്‍ ബാറ്ററില്‍ നിന്നും ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹം വന്നിരിക്കുകയാണ്. കൂടാതെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും നായകനാണ് ഹിറ്റ്മാന്‍.
രാജ്യത്തെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളില്‍ ഒരാളായും രോഹിത് മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചും വീടിനെക്കുറിച്ചും കൈവശമുള്ള ആഡംബര കാറുകളെക്കുറിച്ചുമെല്ലാം അറിയാം.

രോഹിത് ശര്‍മയുടെ ആസ്തി ഏകദേശം 162 കോടി രൂപയാണെന്നാണ് കണക്കുകള്‍. ബിസിസഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ട മൂന്നു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇതു പ്രകാരം ഏഴു കോടി രൂപ പ്രതിവര്‍ഷം രോഹിത്തിനു പ്രതിഫലമായി ലഭിക്കും.
ഒരു ടെസ്റ്റ് മല്‍സരം കളിച്ചാല്‍ രോഹിത്തിന്റെ ശമ്പളം 15 ലക്ഷം രൂപയാണ്. ഏകദിനത്തില്‍ ആറു ലക്ഷം രൂപ വീതവും ടി20യില്‍ മൂന്നു ലക്ഷം രൂപ വീതവും അദ്ദേഹത്തിനു ലഭിക്കും.

കൂടാതെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 15 കോടി രൂപയാണ് രോഹിത്്തിനു ഓരോ വര്‍ഷവും ശമ്പളമായി നല്‍കുന്നത്. ഇതു മാത്രമല്ല 12 വ്യത്യസ്ത ബ്രാന്‍ഡുകളുമായും അദ്ദേഹത്തിനു കരാറുണ്ട്. 20 മുതല്‍ 30 ലക്ഷം വരെയാണ് ഒരു കമ്പനയില്‍ നിന്നും രോഹിത്തിനു ലഭിക്കുന്നത്.

മുംബൈയിലെ വര്‍ളിയിലുള്ള അഹൂജ ടവേഴ്‌സിലാണ് രോഹിത് ശര്‍മ കുടുംബത്തോടൊപ്പം താമസിക്കുന്നത്. 6000 സ്‌ക്വയര്‍ ഫീറ്റുള്ള ആഡംര ഫ്‌ളാറ്റാണിത്. അറേബ്യന്‍ കടലിന്റെ 270 ഡിഗ്രി കാഴ്ച ഈ ഫ്‌ളാറ്റില്‍ നിന്നും ആസ്വദിക്കാനാവും. അഹൂജ ടവേഴ്‌സിലെ 29ാം നിലയിലാണ് രോഹിത്തിന്റെ ഫ്‌ളാറ്റ്. ഏകദേശം 30 കോടി രൂപയോളം വില മതിക്കുന്ന ഫ്‌ളാറ്റ് കൂടിയാണിത്. ഈ ഫ്‌ളാറ്റ് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളും രോഹിത്തിനുണ്ട്.

ആഡംര കാറുകളുടെ വലിയ കളക്ഷനും രോഹിത് ശര്‍മയ്ക്കുണ്ട്. അദ്ദേഹം ആദ്യമായി വാങ്ങിയ കാര്‍ സ്‌കോഡയുടെ ലോറയായിരുന്നു. ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ക്കു വേണ്ടി ടൊയോട്ടയുടെ ഫോര്‍ച്യൂണറാണ് രോഹിത് ഉപയോഗിക്കുന്നത്. വലപ്പോഴും ബിഎംഡബ്ല്യു എക്‌സ് ത്രീയും അദ്ദേഹം ഉപയോഗിക്കാറുണ്ട്.
1.5 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യു എം ഫൈവാണ് രോഹിത്തിന്റെ ഡ്രീം കാര്‍. കൂടാതെ ബിഎംഡബ്ല്യു എക്‌സ് ത്രീയുടെ ഫോര്‍മുല വണ്‍ വേര്‍ഷനും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഫോര്‍മുല വണ്‍ ഫാന്‍സിനിടയില്‍ വളരെ പ്രചാരമുള്ള കാറുമാണിത്. ഇവ കൂടാതെ മെഴ്‌സിഡസ്, ഔഡി, നിസാന്‍ എന്നീ കമ്പനികളിടെ ആഡംബര കാറുകളും രോഹിത്തിന്റെ കളക്ഷനിലുണ്ട്.

അതേസമയം, ഐപിഎല്ലിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച ശേഷം ഭാര്യ റിതിക സജ്‌ദേ, മകള്‍ സമെയ്‌റ എന്നിവരോടൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് രോഹിത് ശര്‍മ. സൗത്താഫ്രിക്കയുമായി ഈയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയില്‍ അദ്ദഹം കളിക്കുന്നില്ല. തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിച്ച് രോഹിത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും അദ്ദേഹത്തെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം കാണുക. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റും ടി20, ഏകദിന പരമ്പരകളുമാണ് ഇന്ത്യ കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications