For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എട്ടിന്റെ പണി ചോദിച്ചുവാങ്ങിയ ദിനേഷ് കാര്‍ത്തിക്കിനോട് ബിസിസിഐയുടെ നിലപാട് ഇങ്ങിനെ

BCCI accepts Dinesh Karthik's apology for CPL appearance

മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പുലിവാലു പിടിച്ച താരമാണ് ദിനേഷ് കാര്‍ത്തിക്. സിപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിനിടെയാണ് സംഭവം. ദിനേഷ് കാര്‍ത്തിക് ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസ്സിങ് റൂമിലിരുന്ന് കളി കണ്ടതാണ് വിവാദമായത്. സംഭവത്തില്‍ ബിസിസിഐ താരത്തോട് വിശദീകരണവും ചോദിച്ചിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ അച്ചടക്ക നടപടിയില്‍ നിന്നും കാര്‍ത്തിക് രക്ഷപ്പെട്ടിരിക്കുകയാണ്. ബിസിസിഐയുടെ കാരണംകാണിക്കല്‍ നോട്ടീസിന് കാര്‍ത്തിക് നിരുപാധികം ക്ഷമ ചോദിച്ചിരുന്നു. കാര്‍ത്തിക്കിന്റെ വിശദീകരണത്തില്‍ തൃപ്തരായി ബിസിസിഐ താരത്തിന് മാപ്പു നല്‍കി. ഇതോടെ വിഷയം അവസാനിപ്പിക്കുകയും ചെയ്തു. കാര്‍ത്തിക്കിന്റെ ക്ഷമാപണം സ്വീകരിക്കുകയാണെന്നും വിഷയം അവസാനിപ്പിക്കുകയാണെന്നും ബിസിസിഐ അംഗം വ്യക്തമാക്കി.

dineshkarthik

ബിസിസിഐയോട് നേരത്തെ അനുവാദം ചോദിക്കാത്തത് തെറ്റാണെന്ന് കാര്‍ത്തിക് വിശദീകരിച്ചിരുന്നു. ടികെആര്‍മായി യാതൊരു രീതിയിലുമുള്ള ബന്ധമില്ലെന്നും അവരുടെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി. ഇതര രാജ്യങ്ങളിലെ പ്രീമിയര്‍ ലീഗുകളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ബിസിസിഐ കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാരൂഖാന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ദിനേഷ് കാര്‍ത്തിക്. ഈ ബന്ധത്തിന്റെ പേരിലാണ് താരം കരീബിയന്‍ പ്രീമിയര്‍ ലീഗിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിനങ്ങളും 32 ട്വന്റി-20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിലും കാര്‍ത്തിക് ടീമിനൊപ്പമുണ്ടായിരുന്നു. ബിസിസിഐയുടെ കേന്ദ്ര കരാര്‍ പ്രകാരം വിദേശത്തു നടക്കുന്ന സ്വകാര്യ ലീഗുകളില്‍ പങ്കെടുക്കാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുവാദമില്ല. മാപ്പ് പറഞ്ഞിരുന്നില്ലെങ്കില്‍ ബിസിസിഐ കാര്‍ത്തിക്കിനെ വിലക്കുമായിരുന്നു.

Story first published: Monday, September 16, 2019, 17:54 [IST]
Other articles published on Sep 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+