പരിശീലക സ്ഥാനത്തുനിന്നും രാജിവെച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണ തിരിച്ചെത്തി
ബ്യൂണസ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ലീഗ ടീമായ ജിംനാഷ്യയുടെ പരിശീലക സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ ക്ലബ്ബില്‍ തുടരുമെന്ന് പ്രഖ്യാപിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. കഴിഞ്ഞദിവസമാണ് മറഡോണ പരിശീലക സ്ഥാനത്തുനിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. മൂന്നുമാസത്തില്‍ താഴെ മാത്രമേ മറഡോണ ടീമിന്റെ പരിശീലകനായുള്ളു. മറഡോണ പരിശീലകസ്ഥാനം രാജിവെച്ചെന്ന് ക്ലബ്ബ് പ്രസിഡന്റ് ഗബ്രിയേല്‍ പല്ലേഗ്രിനോ അറിയിച്ചിരുന്നു.
മറഡോണയുടെ ഏജന്റെ ക്രിസ്റ്റിയന്‍ ബ്രഗാര്‍നിക്ക് താരം ക്ലബ്ബില്‍ തുടരുമെന്ന് അറിയിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഗബ്രിയേല്‍ പല്ലേഗ്രിനോ സ്ഥാനം ഒഴിഞ്ഞാല്‍ താനും ടീം വിടുമെന്ന് മറഡോണ നേടത്തെ അറിയിച്ചിരുന്നതാണ്. പല്ലേഗ്രീനോ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടീമിന്റെ പരിശീലകനായശേഷം എട്ടു മത്സരങ്ങളില്‍ മൂന്ന് ജയമാണ് ടീമിന് നേടാനായത്. ടീം അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങി. ഇതില്‍ നാലെണ്ണവും സ്വന്തം മൈതാനത്തായിരുന്നു.

നേരത്തെ മെക്‌സിക്കന്‍ ടീമായ ഡോറാഡോസില്‍ പരിശീലകനായിരുന്ന മറഡോണ ഒന്‍പത് മാസങ്ങള്‍ക്കുശേഷം രാജിവെച്ചിരുന്നു. ഇതിനുശേഷമാണ് അര്‍ജന്റീനയിലേക്ക് തിരിച്ചെത്തിയത്. അര്‍ജന്റീന ദേശീയ ടീമിന്റേയും യുഎഇ ടീമിന്റേയും പരിശീലകനായും ഇതിഹാസതാരം എത്തിയിരുന്നു. 1986ലെ ലോകകപ്പ് ഹീറോയായ മറഡോണ ജിംനേഷ്യയെ സൂപ്പര്‍ലീഗ കടത്തിവിടാനുള്ള ശ്രമത്തിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications