പരിശീലക സ്ഥാനത്തുനിന്നും ഫുട്‌ബോള്‍ ഇതിഹാസം മറഡോണ രാജിവെച്ചു
ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പരിശീലക സ്ഥാനത്തുനിന്നും രാജിവെച്ചു. അര്‍ജന്റീന സൂപ്പര്‍ലീഗ ടീമായ ജിംനാഷ്യയുടെ പരിശീലകനായിരുന്നു മറഡോണ. മൂന്നുമാസത്തില്‍ താഴെ മാത്രമേ മറഡോണ ടീമിന്റെ പരിശീലകനായുള്ളു. മറഡോണ പരിശീലകസ്ഥാനം രാജിവെച്ചെന്ന് ക്ലബ്ബ് പ്രസിഡന്റ് ഗബ്രിയേല്‍ പല്ലേഗ്രിനോ അറിയിച്ചു.
മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് മറഡോണ പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. പല്ലെഗ്രീനോ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെങ്കില്‍ മറഡോണ തിരിച്ചെത്തിയേക്കുമെന്ന് സൂചനയുണ്ട്. സപ്തംബറിലാണ മറഡോണ ടീമിന്റെ കോച്ച് ആയത്. വര്‍ഷങ്ങള്‍ക്കുശേഷം മുന്‍ സൂപ്പര്‍താരം അര്‍ജന്റീന ഫുട്‌ബോളില്‍ തിരിച്ചെത്തിയത് മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു.

ടീമിന്റെ പരിശീലകനായശേഷം എട്ടു മത്സരങ്ങളില്‍ മൂന്ന് ജയമാണ് ടീമിന് നേടാനായത്. ടീം അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങി. ഇതില്‍ നാലെണ്ണവും സ്വന്തം മൈതാനത്തായിരുന്നു. നേരത്തെ മെക്‌സിക്കന്‍ ടീമായ ഡോറാഡോസില്‍ പരിശീലകനായിരുന്ന മറഡോണ ഒന്‍പത് മാസങ്ങള്‍ക്കുശേഷം രാജിവെച്ചിരുന്നു. ഇതിനുശേഷമാണ് അര്‍ജന്റീനയിലേക്ക് തിരിച്ചെത്തിയത്. അര്‍ജന്റീന ദേശീയ ടീമിന്റേയും യുഎഇ ടീമിന്റേയും പരിശീലകനായും ഇതിഹാസതാരം എത്തിയിരുന്നു. 1986ലെ ലോകകപ്പ് ഹീറോയായ മറഡോണ സൂപ്പര്‍ലീഗയിലെ മറ്റൊരു ടീമിനെ പരിശീലിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications