For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്‌ലറ്റികോ മാഡ്രിഡ് വിടാനൊരുങ്ങി ഡീഗോ കോസ്റ്റ; ലക്ഷ്യം ചൈനീസ് ലീഗ്?

മാഡ്രിഡ്: സ്പാനിഷ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ അത്‌ലറ്റികോ മാഡ്രിഡ് വിടുന്നതായി റിപ്പോര്‍ട്ട്.ക്ലബ്ബിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ കോസ്റ്റ ചൈനീസ് ലീഗിലേക്ക് കൂടുമാറുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്.അത്‌ലറ്റികോയിലേക്ക് കഴിഞ്ഞ സീസണില്‍ മടങ്ങിയെത്തിയ കോസ്റ്റ 32 മത്സരത്തില്‍ നിന്ന് അഞ്ച് ഗോള്‍ മാത്രമാണ് നേടിയത്.പരിക്കും മോശം ഫോമുമാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനത്തോടെ ചെല്‍സിക്ക് കിരീടം നേടിക്കൊടുത്ത കോസ്റ്റയുടെ മികവ് അത്‌ലറ്റിക്കോയ്‌ക്കൊപ്പം ആവര്‍ത്തിക്കാനായില്ല.ഇതോടെ താരത്തെ ഒഴിവാക്കാന്‍ ക്ലബ്ബിനും താല്‍പ്പര്യമുള്ളതരത്തിലാണ് വിവരം.

30കാരനായ കോസ്റ്റ 2010 മുതല്‍ 2014വരെ അത്‌ലറ്റിക്കോയ്ക്കുവേണ്ടി കളിച്ചിരുന്നു.94 മത്സരത്തില്‍ നിന്ന് 43 ഗോള്‍ നേടിയ താരം ലാലിഗ,കോപ്പാ ഡെല്‍ റേ,യുവേഫ യൂറോപ്പാ ലീഗ്,യുവേഫ സൂപ്പര്‍ ലീഗ് തുടങ്ങിയ കിരീടങ്ങളും അത്‌ലറ്റിക്കോയ്‌ക്കൊപ്പം നേടി.2014 സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ റണ്ണേഴ്‌സപ്പായ അത്‌ലറ്റികോ ടീമിലും കോസ്റ്റ അംഗമായിരുന്നു. 2014ല്‍ ചെല്‍സിയിലേക്ക് കൂടുമാറിയ താരം മൂന്ന് വര്‍ഷം ലണ്ടനില്‍ തുടര്‍ന്നു.

diegocosta

89 മത്സരങ്ങളില്‍ നിന്ന് 52 ഗോളുമായി തിളങ്ങിയ താരം ക്ലബ്ബിന് പ്രീമിയര്‍ ലീഗും ഫുട്‌ബോള്‍ ലീഗ് കപ്പും നേടിക്കൊടുത്തു. പരിശീലകന്‍ അന്റോണിയോ കോന്റെയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ചെല്‍സിവിട്ട കോസ്റ്റയ്ക്ക് അത്‌ലറ്റികോയിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചപ്പോലെ ആഘോഷമാക്കാന്‍ സാധിച്ചില്ല.ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ചൈനീസ് ലീഗിലേക്ക് താരം കൂടുമാറുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Story first published: Saturday, September 28, 2019, 9:04 [IST]
Other articles published on Sep 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+