For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭീകരമായ അവസ്ഥയായിരുന്നു കടന്ന്‌പോയത്: ജയില്‍ ജീവിതത്തെക്കുറിച്ച് മനസ്സ്തുറന്ന് റൊണാള്‍ഡീഞ്ഞോ

റിയോ ഡി ജനെയ്‌റോ: ബ്രസീല്‍ ഫുട്‌ബോളിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെയാണ് റൊണാള്‍ഡീഞ്ഞോയുടെ സ്ഥാനം. ഫ്രീ കിക്കിനെ കരിയില കിക്കിലൂടെ വലയിലെത്തിക്കുന്ന റൊണാള്‍ഡീഞ്ഞോയുടെ പ്രതിഭയ്ക്ക് കൈയടിക്കാത്തവരായി ആരുമില്ല. ലോകമാകെ ആരാധകരുള്ള റൊണാള്‍ഡീഞ്ഞോയെ കഴിഞ്ഞിടെ പരാഗ്വെയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കുകയും ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം കേട്ടത്. ഇപ്പോഴിതാ ജയില്‍ മോചിതനായ ശേഷം തന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നിരിക്കുകയാണ്.

നിലവില്‍ പരാഗ്വെയിലെ ഹോട്ടലില്‍ തടങ്കിലിലുള്ള റൊണാള്‍ഡീഞ്ഞോ പരാഗ്വെ ചാനലായ എബിസി കളറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മോശം അവസ്ഥയെക്കുറിച്ച് പ്രതികരിച്ചത്. തന്റെ പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വലിയ ഞെട്ടലുണ്ടായി. അതുതൊട്ട് ഇന്നുവരെയുള്ള അവസ്ഥ ഭീകരമാണ്.ജയിലിലേക്ക് പോകേണ്ടിവന്നത് ഭീകരമായ അവസ്ഥയാണ്. ജീവിതത്തില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും മികച്ച ഫുട്‌ബോളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരാഗ്വെയിലെ ആളുകളുടെ സ്‌നേഹം മറക്കാനാവാത്തതാണ്. ജയിലിനുള്ളിലും വലിയ ബഹുമാനം ലഭിച്ചു. .

ronaldinho

അതില്‍ ഞാന്‍ സംതൃപ്തനാണ്. എല്ലാം നന്നായി പോകണമേയെന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്.ഇന്നുവരെ പരാഗ്വെയിലെ നിയമവ്യവസ്ഥയോട്് പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ട്. അറിയാവുന്ന പോലയെല്ലാം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അന്വേഷകര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കുകയും ചെയ്യാന്‍ കഴിയുന്ന സഹായമെല്ലാം ചെയ്ത് കൊടുത്തിട്ടുമുണ്ട്. എത്രയും വേഗം ഈ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് വിശ്വാസം. നാട്ടിലേക്ക് മടങ്ങിയാല്‍ ആദ്യം ചെന്ന് അമ്മയ്ക്ക് ഉമ്മ നല്‍കുകയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാഗ്വെയില്‍ ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റൊണാള്‍ഡീഞ്ഞോയെയും സഹോദരനെയും വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പാസ്‌പോര്‍ട്ടാണ് കൈവശമുള്ളതെന്ന് അറിയില്ലെന്ന് റൊണാള്‍ഡീഞ്ഞോ പറഞ്ഞെങ്കിലും പരാഗ്വെ കോടതി ഇരുവരെയും തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 32 ദിവസം ജയിലില്‍ക്കഴിഞ്ഞതിന് ശേഷം ഇരുവരേയും വീട്ടുതടങ്കലിലേക്ക് മാറ്റി. എന്നാല്‍ ഇതുവരെ കേസില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചിട്ടില്ല.

അതിനാല്‍ത്തന്നെ പരാഗ്വെയിലെ ഹോട്ടലില്‍ തുടരുകയാണ്. ജയിലില്‍ കഴിയവെ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത താരം ഏഴ് ഗോള്‍ നേടി ടീമിനെ വിജയിപ്പിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. മുന്‍ ബാഴ്‌സലോണ താരമായ റൊണാള്‍ഡീഞ്ഞോ ബാലന്‍ദ്യോറും സ്വന്തമാക്കിയിട്ടുണ്ട്. 2002ല്‍ ലോകകപ്പ് വിജയികളായ ബ്രസീല്‍ ടീമിലെ അഭിവാജ്യ ഘടകമായിരുന്നു റൊണാള്‍ഡീഞ്ഞോ. കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റൊണാള്‍ഡീഞ്ഞോയ്ക്ക് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ല.

Story first published: Tuesday, April 28, 2020, 16:41 [IST]
Other articles published on Apr 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+