Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏതാ ശരിക്കും വിരാട് കോലി? ഇതാ അപരന്‍മാര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ സ്ഥാനം. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും മഹാനായ ബാറ്റര്‍ കോലി തന്നെയാണെന്നു അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം നായകസ്ഥാനമൊഴിഞ്ഞ കോലി പക്ഷെ ഇപ്പോള്‍ കരിയറിലെ മോശം സമയത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

കളിക്കലത്തിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ മാത്രമല്ല കളിക്കളത്തിനു പുറത്തെ സ്റ്റൈലിഷ് ലുക്കിലൂടെയും കോലി ആരാധകര്‍ക്കു പ്രിയങ്കരനാണ്. മികച്ച ഫാഷന്‍ സെന്‍സുള്ള വ്യക്തി കൂടിയാണ്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള താരങ്ങളില്‍ ഒരുപക്ഷെ ഏറ്റവുമധികം അപരന്‍മാരുള്ളതും കോലിക്കാണ്. അദ്ദേഹവുമായി വളരെയധികം രൂപസാദൃശ്യമുള്ള ചില അപരന്‍മാര്‍ ആരൊക്കെയാണെന്നറിയാം.

1

2016ല്‍ ഇന്‍ഡോറില്‍ വച്ച് ഇന്ത്യയും ന്യൂസിലാന്‍ഡും ടെസ്റ്റ് കളിച്ചപ്പോള്‍ വിരാട് കോലിയുമായി വളരെയധികം സാമ്യമുള്ള ഒരാളെ ലോകം കണ്ടിരുന്നു. ഇന്ത്യന്‍ ടീമിനു വേണ്ടി സ്‌റ്റേഡത്തില്‍ ആര്‍പ്പുവിളിച്ച കാണികളിലൊരാളെ ക്യാമറാമാന്‍ സൂം ചെയ്ത് കാണിച്ചപ്പോഴായിരുന്നു അതു കോലിയാണോയെന്നു പലരും സംശയിച്ചുപോയത്. സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനിലും കോലിയുടെ ഈ അപരന്‍ കുറച്ചു നേരം നിറഞ്ഞുനിന്നു.

2

മല്‍സരത്തിലെ കമന്റേറ്റര്‍മാരില്‍ ഒരാളായിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ പോലും അത് യഥാര്‍ഥ കോലി തന്നെയാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു. ഡബിള്‍ സെഞ്ച്വറി നേടിയ ഉടന്‍ തന്നെ നിങ്ങള്‍ കാണികളെ കാണാന്‍ സ്റ്റാന്‍ഡ്‌സിലേക്കു പോയത് മനോഹരമായ കാഴ്ചയാണ്. ഈ പ്രവര്‍ത്തിക്ക് നിങ്ങള്‍ കോലിയെ അഭിനന്ദിച്ചേ തീരൂ, ഇതാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നതെന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ ഒപ്പം കമന്ററി പറഞ്ഞ രവി ശാസ്ത്രി അതു യഥാര്‍ഥ കോലിയല്ലെന്നു മഞ്ജരേക്കറെ തിരുത്തുകയായിരുന്നു.

3

2020ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യ 2-1നു ജയിച്ചപ്പോള്‍ അവസാന കളിയിലും വിരാട് കോലിയുടെ അപരന്‍ കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു. സിഡ്‌നിയിലായിരുന്നു പരമ്പരയിലെ അവസാനത്തെ മല്‍സരം. ഈ കളിക്കിടെയാണ് ഇന്ത്യന്‍ ജഴ്‌സിയിലെത്തിയ കോലിയുടെ അപരനെ ക്യാമറാക്കണ്ണുകള്‍ കണ്ടെത്തിയത്.
കോലിയുടെ അതേ ലുക്ക് തന്നൊയായിരുന്നു ഈ ആരാധകനും അദ്ദേഹത്തെപ്പോലെ താടിയും വളര്‍ത്തിയ ഈ ഫാന്‍ കാണികള്‍ക്കിടയില്‍ നിന്നും കൈയുയര്‍ത്തിക്കാണിക്കുന്ന ചിത്രങ്ങളും വീഡിയോയും വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

4

പാകിസ്താന്റെ പ്രമുഖ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ മുമ്പൊരിക്കല്‍ വിരാട് കോലിയുടെ അപരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വളരെ പെട്ടെന്നു ഇവ ആരാധകര്‍ക്കിടയില്‍ വൈറലുമായി മാറി. ഒരു ടര്‍ക്കിഷ് ടിവി സീരീസ് കാണുന്നതിനിടെയാണ് അതിലെ കഥാപാത്രങ്ങളിലൊരാള്‍ക്കു കോലിയുടെ മുഖച്ഛായയുള്ളതായി ആമിറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഫോട്ടെയെടുത്ത് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവയ്ക്കുകയുമായിരുന്നു.
കേവിറ്റ് സെറ്റിന്‍ ഗ്യുണെറെന്ന നടനായിരുന്നു കോലിയുടെ ഈ അപരന്‍. ഈ ടിവി സീരിസില്‍ കോലിയുടെ തനിപ്പകര്‍പ്പ് തന്നെയായിരുന്നു അദ്ദേഹം.

5

പാകിസ്താന്‍ ക്രിക്കറ്റ് താരം സൗദ് ഷക്കീലാണ് വിരാട് കോലിയുടെ മറ്റൊരു അപരനായി ചൂണ്ടിക്കാണക്കപ്പെടുന്നത്. കോലിയുമായി ഒരുപാട് സാമ്യം സൗദിനുണ്ടെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ കണ്ടെത്തല്‍. 2021ല്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ കളിച്ചാണ് താരം പാകിസ്താനു വേണ്ടി അരങ്ങറിയത്. മല്‍സരത്തില്‍ 77 ബോളില്‍ 56 റണ്‍സോടെ താരം തിളങ്ങുകയും ചെയ്തിരുന്നു. ഈ മല്‍സരത്തിനു പിന്നാലെയാണ് കോലിയെയും സൗദിനെയും താരതമ്യപ്പെടുത്തിയുള്ള ഫോട്ടോസും മെമെയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

Story first published: Friday, June 3, 2022, 15:54 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+