ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയും മുന്‍ ടെന്നീസ് സുന്ദരി സാനിയാ മിര്‍സയെയും ചേര്‍ത്ത് കുറച്ചു മുമ്പ് ചില ഗോസിപ്പുകളെല്ലാം വന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരായേക്കുമെന്നുമായിരുന്നു ചില ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും വാര്‍ത്തകളില്‍ കഴമ്പില്ലെന്നും സാനിയയുടെ കുടുംബം പ്രതികരിച്ചതോടെ അഭ്യൂഹങ്ങളും അവസാനിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സാനിയയും ഷമിയും ദുബായില്‍ ഒരുമിച്ച് കറങ്ങുകയാണൈന്ന തരത്തിലുള്ള ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള രണ്ടു ഫോട്ടോസാണ് ക്രിക്കറ്റ് ഡോട്ട് ഗുരു (Cricket.Guru) എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നത്.
മുഹമ്മദ് ഷമിയുടെയും സാനിയാ മിര്‍സയുടെയും ദുബായില്‍ നിന്നുള്ള മനോഹരമായ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ചിത്രങ്ങള്‍ പങ്കു വച്ചിട്ടുള്ളത്. ഇതു ആരാധകരെ വലിയ ആവേശത്തിലാക്കുകയും ചെയ്തു. മികച്ച ജോടികളാണ് ഇരുവരുമെന്നായിലരുന്നു ചില ആരാധകര്‍ കുറിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഫോട്ടോയ്ക്ക് പിന്നിലെന്താണെന്നു നമുക്കു നോക്കാം.

photo credit: cricket.guru facebook
യഥാര്‍ഥ ഫോട്ടോയോ?
മുഹമ്മദ് ഷമിയും സാനിയാ മിര്‍സയും ഒരുമിച്ചുള്ള ഈ ഫോട്ടോ തീര്‍ത്തും വ്യാജമാണെന്നതാണ് സത്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (നിര്‍മിത ബുദ്ധി) സഹായത്തോടെ ആരോ തയ്യാറാക്കിയ ശേഷം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിട്ടുള്ള ഫോട്ടോയാണ് ഇത്. ഈ തരത്തിലുള്ള കൃത്രിമ ഫോട്ടോസ് തയ്യാറാക്കുന്നതും ഇവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതുമെല്ലാം നിയമവിരുദ്ധവുമാണ്.
പാകിസ്താന്‍ മുന്‍ ക്രിക്കറ്ററായ ഷുഐബ് മാലിക്കുമായുള്ളവ വിവാഹ മോചനത്തിനു ശേഷം മകനോടൊപ്പം ദുബായിലാണ് സാനിയ ഇപ്പോഴുള്ളത്. ഷമിയാവട്ടെ ഇന്ത്യയിലുമാണ്. പരിക്കേറ്റ് ദീര്‍ഘകാലമായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്.
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാള്‍ ടീമിനായി കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ഷമി കളിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഷമി ചേര്‍ന്നേക്കുമെന്നു അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

photo credit: cricket.guru facebook
എന്നാല്‍ അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും സംശയമുള്ളതിനാല്‍ ഇതു സംഭവിച്ചിട്ടുമില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലൂടെയാവും ഷമിയുടെ മടങ്ങിവരവ് സംഭവിച്ചേക്കുക. ഇതില്‍ തിളങ്ങിയാല്‍ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ടീമിലും അദ്ദേഹത്തെ ഉറപ്പായിട്ടും നമുക്കു കാണാന്‍ സാധിക്കും.
അതേസമയം, ടെന്നീസില്‍ നിന്നും വിരമിച്ച ശേഷം തന്റെ പ്രൊഫഷണല്‍ ജോലികളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് സാനിയ. അബുദാബിയില്‍ നടക്കുന്ന ലോക ടെന്നീസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് ടീമിന്റെ ഭാഗമാണ് അവര്‍. മകനോടൊപ്പം വിരമിക്കലിനു ശേഷമുള്ള തന്റെ പുതിയ കരിയറും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോവുകയാണ് ഇന്ത്യയുടെ മുന്‍ അഭിമാന താരം കൂടിയായ സാനിയ.