For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈനില്‍ എംഎസ് ധോണിയെന്ന പേര് സൂക്ഷിക്കണം; മുന്നറിയിപ്പുമായി മക്കഫി

MS Dhoni Named The Most Dangerous Celebrity To Search Online in India | Oneindia Malayalam

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയുടെ പേരിനെ ഓണ്‍ലൈനില്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പ്രമുഖ സുരക്ഷാ സോഫ്റ്റുവെയര്‍ നിര്‍മ്മാതാക്കളായ മക്കഫി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി പ്രശസ്തരുടെ പേരുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മക്കഫി മുന്നറിയിപ്പ് നല്‍കിയത്. ഇതിനായി മക്കഫി തയ്യാറാക്കിയ ഓള്‍ലൈനിലെ അപകടകാരികളായ താരങ്ങളുടെ പട്ടികയില്‍ എംഎസ് ധോണിയാണ് ഒന്നാമതുള്ളത്.

ലോകത്തില്‍ െൈസബര്‍ കുറ്റകൃത്യങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചിരിക്കുകയാണ്. പുതിയ രീതിയില്‍ ആളുകളെ കബളിപ്പിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ പ്രശസ്തരായ താരങ്ങളുടെ പേരുകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍ ഏറി വരികയാണ്. ഇതിനായി കൂടുതലായും കുറ്റവാളികള്‍ തിരഞ്ഞെടുക്കുന്നത് എം എസ് ധോണിയുടെ പേരാണെന്നാണ് മക്കഫി വെളിപ്പെടുത്തിയിരിക്കുന്നത്. ധോണിയുടെ പേര് വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കണം.

ms dhoni

നമ്മുടെ രഹസ്യ വിരവങ്ങള്‍ വരെ ചോര്‍ത്താന്‍ കെല്‍പ്പുള്ള വൈറസുകള്‍ ഇത്തരം ലിങ്കിലൂടെ നമ്മളുടെ കംപ്യൂട്ടറുകളിലേക്കും മൊബൈലിലേക്കും എത്തുമെന്നാണ് മക്കഫി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ വെങ്കട് കൃഷ്ണപൂര്‍ പറഞ്ഞത്. മക്കഫിയുടെ ഓണ്‍ലൈനിലെ ഏറ്റവും ഭീകരന്മാരായ പ്രമുഖരുടെ പട്ടിക പുറത്തിറക്കുന്ന 13ാം എഡിഷനിലാണ് വെങ്കട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും വഞ്ചിക്കപ്പെടുന്ന വഴികളെക്കുറിച്ചും പലര്‍ക്കും അറിവില്ലെന്നും ചതിക്കപ്പെട്ടതിന് ശേഷം മാത്രമെ ഇത് തിരിച്ചറിയാന്‍ സാധിക്കുകയുള്ളുവെന്നും അതിനാല്‍ മുന്‍കരുതല്‍ വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രമുഖരുടെ പേരിലുള്ള ലിങ്കുകള്‍ക്ക് പിന്നാലെ അനാവശ്യമായി പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍നൈലിലെ അപകടകാരികളായ പ്രമുഖരുടെ 10 പേരടങ്ങുന്ന പട്ടികയില്‍ ധോണിക്കൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗുലാതി,സണ്ണി ലിയോണ്‍, രാഥികാ ആപ്‌തെ, ശ്രദ്ധ കപൂര്‍, ഹര്‍മന്‍പ്രീത് കൗര്‍, പിവി സിന്ധു,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ പേരുകളാണുള്ളത്.

Story first published: Wednesday, October 23, 2019, 8:35 [IST]
Other articles published on Oct 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+