Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണിയുടെ വിരമിക്കല്‍ ഉടനുണ്ടോ? ഉറ്റ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

ദില്ലി: ലോകകപ്പ് സെമി ഫൈനലില്‍ തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായതുമുതല്‍ എംഎസ് ധോണിയുടെ വിരമിക്കലാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന വിഷയം. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണി ലോകകപ്പില്‍ മികവാര്‍ന്ന പ്രകടനം നടത്തിയിരുന്നില്ല. ധോണിയുടെ മെല്ലെപ്പോക്കിനെ മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ധോണി വിരമിക്കണമെന്നാണ് ചില കളിക്കാരുടെ നിര്‍ദ്ദേശവും. യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ അവസരം ഒരുക്കുന്നിനായി ധോണി മാറി നില്‍ക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ബിസിസിഐയും ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ താരത്തിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണി ഉള്‍പ്പെടുമോ എന്ന കാര്യത്തിലും തീരുമാനമായില്ല.

അരുണ്‍ പാണ്ഡെയുടെ പ്രതികരണം

അരുണ്‍ പാണ്ഡെയുടെ പ്രതികരണം

വിവാദങ്ങള്‍ക്കിടെ ധോണിയുടെ ചിരകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ വിരമിക്കല്‍ വിഷയത്തില്‍ പ്രതികരിച്ചു. പെട്ടെന്ന് വിരമിക്കാന്‍ ധോണിക്ക് ആലോചനയില്ലെന്നാണ് അരുണിന്റെ പ്രതികരണം. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ധോണിയുടെ ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നത് അരുണ്‍ പാണ്ഡെ പറഞ്ഞു.

വെസ്റ്റിന്‍ഡീസ് പര്യടനം

വെസ്റ്റിന്‍ഡീസ് പര്യടനം

ഞായറാഴ്ചയാണ് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അത്രയും ടി20 മത്സരങ്ങളും 2 ടെസ്റ്റും ഇന്ത്യ വെസ്റ്റിന്‍ഡീസില്‍ കളിക്കുന്നുണ്ട്. ധോണിക്ക് വിശ്രമം അനുവദിക്കുകയാണെങ്കില്‍ ഋഷഭ് പന്ത് ആയിരിക്കും ടീമിലെത്തുക. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ടീമിനെയാണ് പ്രഖ്യാപിക്കുകയെന്നാണ് സൂചന.

 മികച്ച ക്യാപ്റ്റന്‍

മികച്ച ക്യാപ്റ്റന്‍

ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും ഇന്ത്യയെ ജേതാക്കളാക്കിയിട്ടുള്ള ക്യാപ്റ്റനാണ് ധോണി. രണ്ടുതവണ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോഴും ഒരുതവണ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയപ്പോഴും ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. എന്നാല്‍, സമീപകാലത്ത് മികച്ച ഫിനിഷറെന്ന രീതിയില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ധോണിക്ക് കഴിയുന്നില്ല. ഇതോടെയാണ് താരം വിരമിക്കണമെന്ന ആവശ്യം ശക്തമായത്.

Story first published: Saturday, July 20, 2019, 10:38 [IST]
Other articles published on Jul 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+