എംഎസ് ധോണിക്ക് ഇനി തിരിച്ചെത്താന്‍ സാധിക്കുമോ? അത് അത്ര എളുപ്പമല്ല, കപില്‍ ദേവ് പറയുന്നു
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച അഭ്യൂഹം കുറച്ചുനാളുകളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമാണ്. ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് ധോണി ടീമില്‍ നിന്ന് ഇടവേളയെടുത്തത്. ഈ വര്‍ഷം അവസാനം ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ധോണി ടീമിലേക്കെത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ധോണിയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനുമായ കപില്‍ ദേവ്.
ഏറെ നാളായി ധോണി ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കുന്നില്ല. ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഒരു മത്സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ കായികക്ഷമതയും ഫോമും കണ്ടെത്തി തിരിച്ചെത്തുക പ്രയാസമാണ്. എന്നാല്‍ ഐപിഎല്‍ എന്ന അവസരം അദ്ദേഹത്തിന് മുന്നിലുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ സെലക്ടര്‍മാര്‍ അത് പരിഗണിക്കാതിരിക്കില്ലെന്നും കപില്‍ പറഞ്ഞു. മുന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറും ഇതേ കാര്യങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ഏഴ് മാസത്തിലധികമായി ക്രിക്കറ്റ് കളിക്കാതിരിക്കുന്ന ധോണി ഫിറ്റ്‌നസ് വീണ്ടെടുക്കുക പ്രയാസകരമാകുമെന്നാണ് ഗവാസ്‌ക്കര്‍ പറഞ്ഞത്.

ഇതിനിടെ ധോണി വിരമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയുമെല്ലാം ധോണിയുടെ കാര്യത്തില്‍ വ്യക്തമായൊന്നും പ്രതികരിച്ചിട്ടില്ല. ധോണി ഏകദിനത്തില്‍ നിന്ന് അടുത്തുതന്നെ വിരമിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications