സച്ചിനെപ്പോലും കടത്തിവെട്ടി ധോണി!! ഇന്ത്യക്കു ഏറ്റവും പ്രിയങ്കരന്‍... കോലി ടോപ് 5ല്‍ ഇല്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നാണ് എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. നായകസ്ഥാനമൊഴിഞ്ഞെങ്കിലും ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം ടീമിനൊപ്പം അദ്ദേഹമുണ്ട്. ഇംഗ്ലണ്ടിനെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പരയിലെ പ്രകടനത്തിന്റെ പേരില്‍ ധോണി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ആരാധകര്‍ തന്നെ ധോണി ലോര്‍ഡ്‌സില്‍ വച്ച് കൂവി വിളിച്ചു പരിഹസിക്കുകയും ചെയ്തു.
കാര്യങ്ങള്‍ ഇങ്ങനൊയെക്കായെങ്കിലും ഇന്ത്യക്കാര്‍ക്കു ധോണിയേക്കാള്‍ പ്രിയങ്കരനായ മറ്റൊരു കായികതാരമില്ലെന്നാണ് ഒരു ഓണ്‍ലൈന്‍
സര്‍വ്വേയില്‍ വ്യക്തമായത്. പല ഇതിഹാസങ്ങളും ധോണിക്കു പിന്നിലാണ്.

സച്ചിനെപ്പോലും മറികടന്നു
രാജ്യം കണ്ട, ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഐക്കണ്‍ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം പോലും ധോണിക്കു പിന്നിലാണെന്നതാണ് രസകരം. yougov.co.uk എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഇന്ത്യക്കാര്‍ തങ്ങളുടെ പ്രിയതാരമായി ധോണിയെ തിരഞ്ഞെടുത്തത്.
എല്ലാ വര്‍ഷവും ഈ വെബ്‌സൈറ്റ് ഇത്തരത്തില്‍ സര്‍വ്വേ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷമാദ്യം നടത്തിയ സര്‍വ്വേ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

മോദി തലപ്പത്ത്
കായിക താരങ്ങളില്‍ ധോണിയാണ് മുന്നിലെങ്കിലും രാജ്യം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യക്കാര്‍ക്ക് ഏറ്റവുമധികം പ്രിയങ്കരരായ വ്യക്തികളുടെ ലിസ്റ്റില്‍ മോദിക്കു പിറകില്‍ രണ്ടാംസ്ഥാനത്ത് ധോണിയുണ്ട്.

സച്ചിന്‍ ആറാംസ്ഥാനത്ത്
ഇന്ത്യക്കാര്‍ ഏറ്റവുമധികം ആരാധിക്കുന്ന കായിക താരങ്ങളില്‍ ആറാംസ്ഥാനത്താണ് സച്ചിന്റെ സ്ഥാനം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലി പിന്നെയും പിറകിലാണ്. എട്ടാംസ്ഥാനത്താണ് കോലിയുള്ളത്.

നിരവധി നേട്ടങ്ങള്‍
ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കിരീടമുയര്‍ത്തിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. ട്വന്റി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്.
2009ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്ത് എത്തിച്ചതും ധോണിയായിരുന്നു.

മെസ്സിയും റൊണാള്‍ഡോയും ലിസ്റ്റില്‍
ഇന്ത്യക്കാര്‍ക്കു പ്രിയങ്കകരായ കായിക താരങ്ങളില്‍ രണ്ടു ഇതിഹാസ ഫുട്‌ബോള്‍ കളിക്കാര്‍ കൂടിയുണ്ട്. ലോക ഫുട്‌ബോളറായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ബാലണ്‍ ഡിയോര്‍ ജേതാവായ ലയണല്‍ മെസ്സി എന്നിവരാണ് ഇന്ത്യക്കാര്‍ നെഞ്ചിലേറ്റു താരങ്ങള്‍. ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ഡേവിഡ് ബെകാമും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications