Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിനെ എന്തിനും പ്രാപ്തരായ ടീമാക്കി മാറ്റിയത് ധോണി: സുരേഷ് റെയ്‌ന

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രിയ താരങ്ങള്‍ പരസ്പരം വാശിയോടെ പൊരുതുന്ന ആവേശകാഴ്ചകള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന മുന്‍ നായകന്‍ എംഎസ് ധോണി ഐപിഎല്ലിലൂടെ വീണ്ടും പാഡണിയുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരുള്ളത്. ഇതിനിടെ ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ സുരേഷ് റെയ്‌ന.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എന്തിനും പ്രാപ്തരാക്കുന്ന ടീമാക്കി മാറ്റിയത് ധോണിയാണെന്നാണ് റെയ്‌ന അഭിപ്രായപ്പെട്ടത്. ധോണിയാണ് മികച്ച ക്യാപ്റ്റനെന്നും വീണ്ടും ഡ്രസിങ് റൂമില്‍ ഒത്തുകൂടുന്നതിന്റെ സന്തോഷത്തിലാണെന്നും റെയ്‌ന പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്തുണ നല്‍കുന്ന ആരാധകര്‍ക്കും റെയ്‌ന നന്ദി പറഞ്ഞു. ഇത്തവണ മികച്ച പല താരങ്ങളും ചെന്നൈയ്‌ക്കൊപ്പമുണ്ട്. പീയൂഷ് ചൗള, ഹെയ്‌സല്‍വുഡ്, സാം കറാന്‍, സായ് കിഷോര്‍ തുടങ്ങിയ സീനിയറും ജൂനിയറുമായ നിരവധി പ്രതിഭകള്‍ ചെന്നൈയ്‌ക്കൊപ്പമുള്ളത് സന്തോഷം നല്‍കുന്നുവെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

sureshrainaanddhoni

ഒരുകാലത്ത് ഇന്ത്യന്‍ മധ്യനിരയുടെ വിശ്വസ്തനായിരുന്ന റെയ്‌നയ്ക്ക് 2018ന് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ ജഴ്‌സിയില്‍ 18 ടെസ്റ്റും 226 ഏകദിനവും 78 ടി20യും റെയ്‌ന കളിച്ചിട്ടുണ്ട്. 193 ഐപിഎല്‍ മത്സര പരിചയസമ്പത്തും റെയ്‌നക്കുണ്ട്. ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തുപോയതോടെയാണ് ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തത്. ഈ വര്‍ം ടി20 ലോകകപ്പ് നടക്കാനിരിക്കെ ധോണിയുടെ തിരിച്ചുവരവും ഭാവിയും തീരുമാനിക്കുന്നത് ഇത്തവണത്തെ ഐപിഎല്ലാവും.

Story first published: Friday, February 14, 2020, 8:15 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+