നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ഭാര്യമാരെയെടുത്താല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയിട്ടുള്ളത് യുസ്വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മയാണെന്നു കാണാം. പല ഗോസിപ്പുകളും ഇവരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരോപിക്കുകയും ചില ഫോട്ടോസിനെതിരേ ആഞ്ഞടിക്കുകയുമെല്ലാം ചെയ്തിരുന്നു.
പക്ഷെ ഇവയോടൊന്നും ധനശ്രീ നേരത്തേ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ എല്ലാ ട്രോളുകളോടും വിമര്‍ശനങ്ങളോടും അവര്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ധനശ്രീ വിമര്‍ശകര്‍ക്കു മറുപടി നല്‍കിയിരിക്കുന്നത്.

ഏറ്റവും അവസാനമായി ധനശ്രീ ക്രൂശിക്കപ്പെട്ടത് ഒരു ഫോട്ടോയുടെ പേരിലായിരുന്നു. ജലക്ക് ദിക്ക്‌ലാജാ 11 എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ മല്‍സരാര്‍ഥിയായിരുന്ന ധനശ്രീ അടുത്തിടെ കൊറിയോഗ്രാഫറായ പ്രതീക് ഉതെബാറിനോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരുന്നു. ഇതാണ് വലിയ വിവാദമായി മറിയത്. ചഹലിന്റെ ഭാര്യയായിട്ടും ഈ തരത്തിലുള്ള ഫോട്ടോസ് പങ്കുവയ്ക്കാന്‍ നാണമില്ലേയെന്നും ചഹലിനെ ചതിച്ചുവെന്നുമെല്ലാം ആരാധകര്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ധനശ്രീ വര്‍മ പങ്കുവച്ച വീഡിയോ കാണാം
അതിനു മുമ്പ് ഇന്ത്യന്‍ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരുമായി ചേര്‍ത്ത് ധനശ്രീയുടെ പേരില്‍ പല ഗോസിപ്പുകളും വന്നിരുന്നു. ശ്രേയസും ധനശ്രീയും തമ്മില്‍ അടുപ്പത്തിലാണെന്നും ചഹല്‍ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ചിലര്‍ ആരോപിച്ചത്. ഇവയ്‌ക്കെല്ലാമുള്ള മറുപടിയാണ് ധനശ്രീ ഇപ്പോള്‍ വീഡിയോയിലൂടെ നല്‍കിയിരിക്കുന്നത്.
നിങ്ങള്‍ക്കു ഇതേക്കുറിച്ച് എന്തു തോന്നുന്നു? ഇങ്ങനെ ചോദിക്കാന്‍ വളരെ എളുപ്പമാണ്. ചില വിധികളും അഭിപ്രായങ്ങളുമെല്ലാം മുന്നോട്ടുവയ്ക്കുന്നതിനു മുമ്പ് മനുഷ്യനാവാന്‍ നോക്കൂ. ട്രോളുകളും മീംസുമൊന്നും എന്നെ ജീവിതത്തില്‍ ഒരിക്കലും ബാധിച്ചിട്ടില്ല. അവയെ അവഗണിക്കുകയോ, ചിരിച്ചു തള്ളുകയോ എല്ലാമാണ് തീര്‍ച്ചയായും ചെയ്തു കൊണ്ടിരുന്നത്. അവസാനത്തെ ട്രോള്‍ വരെ അങ്ങനെ തന്നെയായിരുന്നു.
പക്ഷെ ഇത്തവണ ഇതു എന്നെ ബാധിച്ചിട്ടുണ്ട്. ഇതിനുള്ള കാരണം അതു എന്റെ കുടുംബത്തെയും അടുത്തവരെയും പ്രിയപ്പെട്ടവരെയുമെല്ലാം ബാധിച്ചിട്ടുണ്ടെന്നതാണ്. സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം തുറക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷെ ഞങ്ങളുടെയും കുടുംബത്തിന്റെയുമെല്ലാം വികാരങ്ങള്‍ നിങ്ങള്‍ മറക്കുകയോ, അവഗണിക്കുകയോ ചെയ്യുകയാണെന്നും ധനശ്രീ വ്യക്തമാക്കി.
ഇതാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും അല്‍പ്പം മാറിനില്‍ക്കാന്‍ എന്നെ പ്രേരിപ്പത്. എന്നെ വിശ്വസിക്കൂ, അതു വളരെ സമാധാനപരമായിരുന്നു. പക്ഷെ ഈ മാധ്യമത്തെ നമ്മള്‍ ഈ തരത്തില്‍ നെഗറ്റീവ് ആക്കുകയാണെങ്കില്‍ വിദ്വേഷവും അസ്വാരസ്യവുമാണ് വലിയ തോതില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ജോലിയുടെ വലിയൊരു ഭാഗമാണ് സോഷ്യല്‍ മീഡിയ. എനിക്ക് അതു ഉപേക്ഷിക്കാനും കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ധൈര്യം സംഭരിച്ച് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തിയത്.
സ്വന്തം കഴിവുകളിലും പ്രതിഭയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കുറച്ചു കൂടി ബുദ്ധിപരമായി പെരുമാറാനും നിങ്ങളോടു അഭ്യര്‍ഥിക്കുകയാണ്. നിങ്ങളെയെല്ലാം രസിപ്പിക്കുന്നതിനു വേണ്ടിയാണ് ഞങ്ങളെല്ലാം ഇവിടെയുള്ളത്. നിങ്ങളുടെ അമ്മ, സഹോദരി, സുഹൃത്ത്, ഭാര്യ എന്നിവരെപ്പോലെ ഞാനും ഒരു സ്ത്രീയാണെന്നതു മറക്കാന്‍ പാടില്ല. ഇതൊരിക്കലും ചെയ്യരുത്, ഇതു ശരിയായ കാര്യവുമല്ല.

ഞാനൊരു പോരാളിയായാണ് അറിയപ്പെടുന്നത്, അതുകൊണ്ട് തന്നെ കീഴടങ്ങില്ല. സ്‌നേഹം പുലര്‍ത്തുക, ചില കാര്യങ്ങളില്‍ സംവേദനക്ഷമത പുലര്‍ത്തുകയും വേണം. വിദ്വേഷം പ്രചരിപ്പിക്കാന്‍ പാടില്ല. ഇവിടെ നിന്നും അങ്ങോട്ട് നമ്മള്‍ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയും ജീവിതത്തില്‍ മുന്നേറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ധനശ്രീ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചഹലുമായുള്ള വിവാഹത്തിനു മുമ്പ് തന്നെ അറിയപ്പെടുന്ന യൂട്യൂബറും നര്‍ത്തകിയുമാണ് ധനശ്രീ. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക പിന്തുണയാണ് ഇവര്‍ക്കുള്ളത്. 2020 ഡിസംബര്‍ 22നായിരുന്നു ധനശ്രീയെ ചഹല്‍ വിവാഹം കഴിച്ചത്. 2019ല്‍ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും കുടുംബത്തിന്റെ പിന്തുണയോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയുമായിരുന്നു.