Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവധിക്കാലം ആഘോഷിക്കാന്‍ ഗോവയില്‍, പൃഥ്വി ഷായെ പോലീസ് തടഞ്ഞു!

രാജ്യം കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കവെ അവധിക്കാലം ആഘോഷിക്കാന്‍ ഗോവയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ പൃഥ്വ ഷായെ പോലീസ് തടഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിച്ച ശേഷം വിശ്രമത്തിലായിരുന്ന പൃഥ്വി അവധിക്കാലം ചെലവഴിക്കാന്‍ ഗോവയിലേക്കു വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കോലാപൂര്‍ വഴി യാത്ര ചെയ്‌തെത്തിയ താരത്തെ അംബോളിയില്‍ വച്ച് പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

1

കൊവിഡ് വ്യാപനം കാരണം ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. യാത്ര ചെയ്യണമെങ്കില്‍ നിര്‍ബന്ധമായും കൈയില്‍ കരുതേണ്ട ഇ പാസും പൃഥ്വിയുടെ പക്കല്‍ ഇല്ലായിരുന്നു. തന്നെ പോവാന്‍ അനുവദിക്കണമെന്ന് 21 കാരന്‍ പോലീസിനോടു അഭ്യര്‍ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇ പാസില്ലാതെ സംസ്ഥാനത്തേക്കു പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു പോലീസ് വ്യക്തമാക്കി. ഇതോടെ ഒരു മണിക്കൂറോളം കാത്തുനിന്ന പൃഥ്വി ഫോണ്‍ വഴി ഇ പാസിന് അപേക്ഷിക്കുകയും തുടര്‍ന്നു അനുമതി ലഭിക്കുകയും ചെയ്തു. ഇ പാസ് കാണിച്ചതോടെയാണ് താരത്തെ തുടര്‍ന്നു യാത്ര ചെയ്യാന്‍ പോലീസ് അനുവദിച്ചത്.

അടുത്തം മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനും അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകള്‍ക്കുമുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി തഴയപ്പെട്ടിരുന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ രണ്ടാംനിര ടീമിലേക്കു പൃഥ്വിയെ പരിഗണിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സമീപകാലത്ത് മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ ഡിസിക്കു വേണ്ടി എട്ടു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 308 റണ്‍സ് പൃഥ്വി നേടിയിരുന്നു.

ഐപിഎല്ലിനു മുമ്പ് നടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു വേണ്ടിയും താരം മിന്നുന്ന പ്രകടനം നടത്തി. 800ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കുന്നതിനൊപ്പം മുംബൈയെ ചാംപ്യന്മാരാക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ മുംബൈയെ നയിച്ചതും പൃഥ്വിയായിരുന്നു.

Story first published: Friday, May 14, 2021, 16:46 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+