Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വധഭീഷണി, ഇന്ത്യന്‍ ടീമിലെ എല്ലാവരെയും തീര്‍ക്കും!! യുവാവ് പിടിയില്‍, ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേത്

ദില്ലി: വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വധഭീഷണി. സംഭവത്തില്‍ മഹാരാഷ്ട്ര പോലീസിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. അസ്സമില്‍ നിന്നുള്ള 19 കാരനാണ് ഇന്ത്യന്‍ ടീമിലെ എല്ലാവരെയും വക വരുത്തുമെന്ന് ഭീഷണി മുഴക്കിയത്.

ഇതാദ്യമായല്ല ഇന്ത്യന്‍ ടീമിനു നേരെ ഭീഷണിയുയരുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ സംഘത്തിനു ഭീകരാക്രമണ മുന്നറിയിപ്പുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ടീമിനെ അപായപ്പെടുത്തുമെന്നു തങ്ങള്‍ക്കു ഇമെയില്‍ വന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്.

ഇമെയില്‍ അയച്ചു

ഇമെയില്‍ അയച്ചു

അസ്സം പോലീസിന്റെ സഹായതോടെയാണ് എടിഎസ് ഇന്ത്യന്‍ ടീമിനു നേരേ വധഭീഷണി സന്ദേശമയച്ച യുവാവിനെ പിടികൂടിയത്. അസ്സമിലെ മോറിഗാം ജില്ലയിലെ ശാന്തിപൂര്‍ സ്വദേശിയായ ബ്രാജ മോഹന്‍ ദാസെന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ ജീവനെടുക്കുമെന്ന് ഇയാള്‍ ബിസിസിഐയ്ക്കു ഇമെയില്‍ അയക്കുകയായിരുന്നു.

ബിസിസിഐയ്ക്കു മാത്രമല്ല

ബിസിസിഐയ്ക്കു മാത്രമല്ല

ബിസിസിഐയ്ക്കു മാത്രമല്ല ഇന്ത്യന്‍ താരങ്ങളെ വധിക്കുമെന്നു രാജ്യത്തെ വേറെയും ചില ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു യുവാവ് ഇമെയില്‍ സന്ദേശമയച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഇമെയില്‍ അയക്കാന്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് കണക്ഷന്റെ ഐപി അഡ്രസാണ് 19 കാരനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. അറസ്റ്റിനു ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ തിങ്കളാഴ്ച വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു.

പിസിബിക്കു ലഭിച്ച സന്ദേശം

പിസിബിക്കു ലഭിച്ച സന്ദേശം

വിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനു നേരെ ഭീകരാക്രമണമുണ്ടാവുമെന്ന് തങ്ങള്‍ക്കു ഇമെയില്‍ ലഭിച്ചതായി ഈയാഴ്ച തന്നെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. തങ്ങള്‍ക്കു ലഭിച്ച ഇമെയില്‍ കോപ്പി ഐസിസിക്കും ബിസിസിഐയ്ക്കും പിസിബി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ഇന്ത്യന്‍ ടീമിനുനേരെ വധഭീഷണി ഉയര്‍ത്തിയ 19 കാരനെ എടിഎസ് വലയിലാക്കിയത്.

Story first published: Friday, August 23, 2019, 12:18 [IST]
Other articles published on Aug 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+