Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓട്ടോയില്‍ സാക്ഷാല്‍ ഡിവില്ലിയേഴ്‌സ്!! അമ്പരന്ന് ആരാധകര്‍, പിന്നെ സംഭവിച്ചത്... വീഡിയോ

ബെംഗളൂരു: ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിദേശ താരങ്ങള്‍ ആരൊക്കെയെന്നു നോക്കിയാല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സുണ്ടാവും. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി കളിക്കുന്ന എബിഡി മിന്നുന്ന പ്രകടനമാണ് കാഴ്ചനയ്ക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയോളം ആര്‍സിബി ആരാധകര്‍ക്കു പ്രിയപ്പെട്ട താരമാണ് ഡിവില്ലിയേഴ്‌സ്.

1

ഇതു ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന സംഭവമാണ് ബെംഗളൂരുവില്‍ നടന്നത്. ഭാര്യയെയും മകനെയും കൂട്ടി ഓട്ടോറിക്ഷയില്‍ നഗരം ചുറ്റാനിറങ്ങിയ ഡിവില്ലിയേഴ്‌സിനെ ആരാധകര്‍ 'കൈയോടെ പിടികൂടി'. വിരാട് കോലിയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരുടെയും കണ്ണില്‍പ്പെടാതെ സവാരിക്കിറങ്ങിയ ഡിവില്ലിയേഴ്‌സിനെയും കുടുംബത്തെയും ചില ആര്‍സിബി ആരാധകര്‍ തിരിച്ചറിയുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷയെ ബൈക്കിലും സ്‌കൂട്ടറുകളിലും ആരാധകര്‍ പിന്തുടരുകയും ചെയ്തു. ഓട്ടോയുടെ ഇരു വശങ്ങളിലുമായി ബൈക്കില്‍ ആരാധകര്‍ ഡിവില്ലിയേഴ്‌സിനു ജയ് വിളിക്കുകയും ആര്‍പ്പു വിളിക്കുകയും ചെയ്യുന്നത് കാണാം. ഈ സലാ കപ്പ് നമ്‌ടെ (ഇത്തവണ കപ്പ് നമുക്ക് തന്നെ) എന്ന ആര്‍സിബിയുടെ സ്ലോഗനും ആരാധകര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കോലിയെക്കൂടാതെ ആര്‍സിബി ബാറ്റിങിന്റെ നട്ടെല്ലാണ് ഡിവില്ലിയേഴ്‌സ്. ഈ സീസണില്‍ കന്നിക്കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യം പൂവണിയണമെങ്കില്‍ ഡിവില്ലിയേഴ്‌സിന്റെ മികച്ച സംഭാവന കൂടി ബാംഗ്ലൂരിനു വേണ്ടിവരും. മിസ്റ്റര്‍ 360 എന്ന് ലോകം വിശേഷിപ്പിക്കുന്ന ഡിവില്ലിയേഴ്‌സ് ഏതു തരത്തിലുള്ള ഷോട്ടും അനായാസം കളിക്കാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാനാണ്. ഒരു പ്രത്യേക ഷോട്ടില്‍ തളച്ചിടാന്‍ പറ്റാത്ത അപൂര്‍വ്വ താരം കൂടിയാണ് അദ്ദേഹം. ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ നിന്നും മൂന്നു അര്‍ധസെഞ്ച്വറികളടക്കം 280 റണ്‍സ് ഡിവില്ലിയേഴ്‌സ് നേടിക്കഴിഞ്ഞു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാസ്ഥാനത്ത് അദ്ദേഹമുണ്ട്.

Story first published: Friday, April 27, 2018, 12:35 [IST]
Other articles published on Apr 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+