Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അയാക്‌സ് ക്യാപ്റ്റന്‍ ഡി ലൈറ്റ് യുവന്റസിലേക്ക്; സാറി ടീമിലെത്തിക്കുന്ന ആദ്യ താരം

റോം: ഡച്ച് ടീംഅയാക്‌സിന്റെ ക്യാപ്റ്റനും സെന്റര്‍ ബാക്കുമായ മത്തിയെസ് ഡി ലൈറ്റിനെ ഇറ്റാലിയന്‍ ടീം യുവന്റസ് സ്വന്തമാക്കും. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരുമായി ഡി ലൈറ്റ് കരാറിലെത്തിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 7.8 കോടി രൂപയുടെ കരാറാണ് ഡച്ച് താരത്തിനുവേണ്ടി യുവന്റസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അയാക്‌സിന്റെ സുപ്രധാന കളിക്കാരില്‍ ഒരാളാണ് 19കാരനായ ഡിലൈറ്റ്. അയാക്‌സിനെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ചെല്‍സിയില്‍ നിന്ന് യുവന്റസിലെത്തിയ കോച്ച് മൗറീഷ്യോ സാറി ടീമിലെത്തിക്കുന്ന ആദ്യ താരമാവും ഡി ലൈറ്റ്. നേഷന്‍സ് ലീഗില്‍ ഹോളണ്ട് പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടതിനുശേഷം, തന്നോട് യുവന്റസിലേക്ക് വരണമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞിരുന്നതായി ഡി ലൈറ്റ് ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. ''അദ്ദേഹം പറഞ്ഞതിന്റെ അര്‍ഥമെന്തെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. സത്യത്തില്‍ ഞാന്‍ ഞെട്ടലിലായിരുന്നു. അതിനാല്‍ ഒന്നും പറഞ്ഞില്ല. ചിരിക്കുക മാത്രം ചെയ്തു.''- ഡി ലൈറ്റ് പറഞ്ഞു.

matthijsdeligh

ഡി ലൈറ്റിനെ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന് ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016-ല്‍ 17-ാം വയസ്സിലാണ് ഡി ലൈറ്റ് അയാക്‌സിന്റെ പ്രധാന ടീമിലെത്തുന്നത്. അടുത്ത സീസണില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. വൈകാതെ യൂറോപ്പിലെ തന്നെ മികച്ച പ്രതിരോധ താരമായി. അയാക്‌സിനുവേണ്ടി കളിച്ച 18 മത്സരങ്ങളില്‍ 17ലും 90 മിനിറ്റും ഡിലൈറ്റ് കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് ഗോളുകളും നേടി.

Story first published: Sunday, June 23, 2019, 9:01 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+