Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ക്യാപ്റ്റനാവാന്‍ കെവിന്‍ ഡി ബ്രൂയിന്‍; പ്രഖ്യാപനം ഉടന്‍

ലണ്ടന്‍: പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നയിക്കാന്‍ കെവിന്‍ ഡി ബ്രൂയിന്‍. വിന്‍സെന്റ് കോംപാനി ക്ലബ്ബ് വിട്ടതോടെ ഒഴിവ് വന്ന നായകസ്ഥാനത്തേക്കാണ് ഡി ബ്രൂയിന്‍ എത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. നായകസ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷവാനാണെന്നും ടീമിന്റെ ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നും ബ്രൂയിന്‍ പറഞ്ഞു. മധ്യനിരയില്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ വിശ്വസ്തനാണ് ബ്രൂയിന്‍.

kevin de bruyne

2015മുതല്‍ സിറ്റിയുടെ നിര്‍ണ്ണായക താരമാണ് ഈ ബെല്‍ജിയം താരം. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ മിടുക്കിനൊപ്പം വേഗതയും ബ്രൂയിനിന്റെ മികവാണെന്നാണ് പെപ് ഗാര്‍ഡിയോളയുടെ അഭിപ്രായം. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിറ്റിക്കുവേണ്ടി 117 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഈ 28കാരന്‍ 23 ഗോളും നേടിയിട്ടുണ്ട.് നേരത്തെ ചെല്‍സിക്കുവേണ്ടിയും വോള്‍സ്ബര്‍ഗിനുവേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.ബെല്‍ജിയം ദേശീയ ടീമിനൊപ്പം 70 മത്സരത്തില്‍ നിന്ന് 16 ഗോളും ബ്രൂയിന്‍ നേടിയിട്ടുണ്ട്.

അവസാന രണ്ട് സീസണിലും പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട സിറ്റി ഇത്തവണ ഹാട്രിക്കാണ് ലക്ഷ്യമിടുന്നത്. ടീമിലെ മുഖ്യ കളിക്കാരെയെല്ലാം നിലനിര്‍ത്തിയാണ് സിറ്റിയുടെ വരവ്.പ്രീ സീസണ്‍ മത്സരത്തില്‍ വെസ്റ്റ് ഹാമിനോട് ജയിച്ച് സിറ്റി വരവറിയിച്ച് കഴിഞ്ഞു. സെര്‍ജിയോ അഗ്യൂറോ,ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ദേശീയ ടീമിനൊപ്പമുള്ള പ്രവര്‍ത്തനം കഴിഞ്ഞ് ക്ലബ്ബിനൊപ്പം ചേര്‍ന്നിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സിറ്റിക്ക് സാധിച്ചിട്ടില്ല. ഈ ചീത്തപ്പേര് മാറ്റുകയാണ് ഈ സീസണില്‍ പരിശീലകന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Story first published: Thursday, July 18, 2019, 17:33 [IST]
Other articles published on Jul 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+