വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാര്‍ണറെ ടീം ഹോട്ടലില്‍ നിന്നും മാറ്റണമെന്ന് സഹതാരങ്ങള്‍; കാരണം ഇതാണ്

കേപ്ടൗണ്‍: ന്യൂലാന്‍ഡ്‌സ് ടെസ്റ്റില്‍ നടത്തിയ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പദവി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും വിവാദങ്ങള്‍ ഇദ്ദേഹത്തെ വിട്ട് പോകുന്നില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ടീം ഹോട്ടലില്‍ ക്രിക്കറ്റിന് പുറത്ത് നിന്നുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചതാണ് സഹതാരങ്ങളെ ചൊടിപ്പിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ടീം നാണംകെട്ട് നില്‍ക്കുമ്പോഴായിരുന്നു വാര്‍ണറുടെ മദ്യപാന ആഘോഷം.

അന്ന് ബ്രസീല്‍, ഇന്ന് അര്‍ജന്റീന (1-6)!! നാണംകെട്ടു, ജര്‍മനിയോട് കണക്കുതീര്‍ത്ത് ബ്രസീല്‍

ടീമിന്റെ സീനിയര്‍ നേതൃത്വം അറിഞ്ഞ് കൊണ്ടായിരുന്നു പന്തില്‍ കൃത്രിമം നടത്തിയതെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. ഈ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയുടെ കൈകളില്‍ നിന്നും 322 റണ്‍ തോല്‍വിയാണ് ഓസീസ് ഏറ്റുവാങ്ങിയത്. ഇതോടെയാണ് വാര്‍ണര്‍ക്കെതിരെ സഹതാരങ്ങളുടെ രോഷം പുകഞ്ഞത്. താരത്തെ ടീം ഹോട്ടലില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. വാര്‍ണര്‍ ടീമിനൊപ്പം താമസിച്ചാല്‍ അടിപൊട്ടുമെന്നായിരുന്നു മുന്നറിയിപ്പ്.

davidwarner

തട്ടിപ്പ് തെളിഞ്ഞത് മുതല്‍ വാര്‍ണര്‍ തെമ്മാടിത്തരം വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും വാര്‍ണര്‍ പിന്‍വാങ്ങി. ബാന്‍ക്രോഫ്റ്റും, സ്മിത്തും നടത്തിയത് പോലെ നേരിട്ടൊരു ഇടപെടല്‍ നടത്തിയതായി തെളിഞ്ഞിട്ടില്ലെങ്കിലും കൃത്രിമം നടത്തുന്നതിനെക്കുറിച്ച് വാര്‍ണര്‍ക്ക് വ്യക്തമായി അറിവുണ്ടായിരുന്നെന്നാണ് കരുതുന്നത്. ഇയാളാകും പദ്ധതി ഒരുക്കിയതെന്നും സ്മിത്ത് ഇത് സമ്മതിച്ചതാകാമെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ടീമിന്റെ ബോള്‍ മാനേജര്‍ സ്ഥാനം മൂന്നാം ടെസ്റ്റില്‍ ബാന്‍ക്രോഫ്റ്റിന് കൈമാറിയിരുന്നു. വാര്‍ണറിനൊപ്പം കളത്തിലിറങ്ങാന്‍ പല താരങ്ങള്‍ക്കും താല്‍പര്യമില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇന്റഗ്രിറ്റി ഹെഡ് ഇയാന്‍ റോയി, എക്‌സിക്യൂട്ടീവ് പാറ്റ് ഹൊവാര്‍ഡ് എന്നിവര്‍ താരങ്ങളും, മാനേജ്‌മെന്റും, ജീവനക്കാരില്‍ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡിന് സമര്‍പ്പിക്കും.

Story first published: Wednesday, March 28, 2018, 9:18 [IST]
Other articles published on Mar 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X