Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11 സീസണിലും കപ്പില്ല... വെറ്റോറിയെ ആര്‍സിബി പുറത്താക്കി!! പിന്‍ഗാമിയെ കോലി തീരുമാനിക്കും

ബെംഗളൂരു: കിരീടം നേടാനുള്ള സര്‍വ്വസന്നാഹങ്ങളുമുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ ജേതാക്കളാവാന്‍ സാധിച്ചിട്ടില്ലാത്ത ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ അഴിച്ചുപണി. മുഖ്യ കോച്ചായ ഡാനിയേല്‍ വെറ്റോറിയെ അടക്കം പരിശീലകസംഘത്തിലെ മുഴുവന്‍ പേരെയും ആര്‍സിബി പുറത്താക്കിയതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1

വെറ്റോറിയെക്കൂടാതെ ബാറ്റിങ്, ഫീല്‍ഡിങ് കോച്ചായ ട്രെന്റ് വുഡ്ഹില്‍, ബൗളിങ് കോച്ച് ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് എന്നിവരെയാണ് നീക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും പുതിയ പരിശീലകസംഘത്തെ നിയമിക്കുകയെന്നാണ് വിവരം. മൂന്നു പേരാണ് ആര്‍സിബിയുടെ പുതിയ കോച്ചാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഗാരി കേസ്റ്റണ്‍

ഗാരി കേസ്റ്റണ്‍

ഇന്ത്യന്‍ ടീമിന്റെ മുന്‍ കോച്ചായിരുന്ന ഗാരി കേസ്റ്റണാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയെ 2011ലെ ഏകദിന ലോകകപ്പില്‍ കിരീടനേട്ടത്തിലേക്കു നയിച്ച പരിശീലകനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം കേസ്റ്റണിനെ ആര്‍സിബിയുടെ ബാറ്റിങ് ഉപദേഷ്ടാവായി നിയമിച്ചിരുന്നു.
പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളതും കോലിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതും കേസ്റ്റണിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായ അനില്‍ കുംബ്ലയെുടെ പേരും പരിശീലകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നേരത്തേ ആര്‍സിബിക്കു ആദ്യ മൂന്നു സീസണുകളിലും കളിച്ച താരം കൂടിയാണ് കുംബ്ലെ. രണ്ടാമത്തെ സീസണില്‍ ആര്‍സിബിയെ ഐപിഎല്ലില്‍ റണ്ണറപ്പാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
2011ല്‍ കുംബ്ലെയെ ആര്‍സിബിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം 2013ല്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിലേക്കു മാറുകയായിരുന്നു.
അതേസമയം, കോലിയുമായി കുംബ്ലെയ്ക്ക് അത്ര മികച്ച ബന്ധമല്ല ഉള്ളത്. കുംബ്ലെ ദേശീയ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ കോലിയുമായി പല തവണ ഉടക്കിയിരുന്നു.

സഞ്ജയ് ബംഗാര്‍

സഞ്ജയ് ബംഗാര്‍

ഇന്ത്യന്‍ ടീമിന്റെ നിലവിലെ അസിസ്റ്റന്റ് കോച്ചായ സഞ്ജയ് ബംഗാറാണ് ആര്‍സിബിയുടെ പരിശീലകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. നേരത്തേ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരിശീലിപ്പിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. 2014ലെ ഐപിഎല്ലില്‍ പഞ്ചാബ് ഫൈനലിലെത്തിയപ്പോള്‍ ബംഗാറായിരുന്നു പരിശീലകന്‍.
നിലവില്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായതിനാല്‍ അദ്ദേഹത്തെ ഐപിഎല്ലിലേക്കു കൊണ്ടുവരിക ആര്‍സിബിക്ക് എളുപ്പമാവില്ല.

Story first published: Friday, August 24, 2018, 16:34 [IST]
Other articles published on Aug 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+