മുന്‍ ന്യൂസിലന്‍ഡ് താരം ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് പരിശീലകനാകും
ധാക്ക: ന്യൂസിലന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു. വെറ്റോറിയെ സ്പിന്‍ പരിശീലകനായി നിയമിച്ചപ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ചാള്‍സ് ലാങ് വെല്‍ട്ടിനെ പേസ് ബൗളിങ് പരിശീലകനായും നിയമിച്ചു. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന്റെ ബൗളിങ് പരിശീലകരെ മാറ്റിയിരുന്നു.
പ്രോ കബഡി ലീഗ്; യു മുംബയ്ക്കും പിങ്ക് പാന്ഥേഴ്‌സ് ജയ്പൂരിനും ജയം
ഇരുവരെയും പുതിയ പരിശീലകരായി നിയമിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ സജ്ജമാക്കുകയാകും ഇരുവരുടേയും പ്രധാന ചുമതല. ലോകകപ്പ് വരെയാണ് വെറ്റോറിയുടെ ചുമതല. ലോകകപ്പിനായി ടീമിനെ തയ്യാറെടുപ്പിക്കാന്‍ വെറ്റോറി 100 ദിവസം പരിശീലകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ലാങ് വെല്‍ട്ട് മുഴുവന്‍സമയ പരിശീലകനായിരിക്കും.

ഇന്ത്യക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പരയിലും ടീമിനെ സഹായിക്കാന്‍ വെറ്റോറിയുണ്ടാകും. നേരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായി ഐപിഎല്ലില്‍ ശ്രദ്ധേയനാകാന്‍ വെറ്റോറിക്ക് കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ടീമായ ബ്രിസ്‌ബെന്‍ ഹീറ്റിനൊപ്പവും മുന്‍താരം ജോലി ചെയ്തു. സൗത്ത് ആഫ്രിക്കയുടേയും അഫ്ഗാനിസ്താന്റേയും പരിശീലകനായശേഷമാണ് ലാങ്‌വെല്‍ട്ട് ബംഗ്ലാദേശിലെത്തുന്നത്. പേസറുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications