For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; യു മുംബയ്ക്കും പിങ്ക് പാന്ഥേഴ്‌സ് ജയ്പൂരിനും ജയം

ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയിച്ച് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനെയാണ് ജയ്പൂര്‍ മറികടന്നത്. സ്‌കോര്‍ 27-25. മറ്റൊരു മത്സരത്തില്‍ യു മുംബ പൂണേരി പള്‍ട്ടാനേയും പരാജയപ്പെടുത്തി. സ്‌കോര്‍ 33-23. മുംബ മൂന്നു കളിയില്‍ രണ്ട് മത്സരം ജയിച്ചപ്പോള്‍ സീസണില്‍ കളിക്കാനിറങ്ങിയ രണ്ട് മത്സരത്തിലും പള്‍ട്ടാന്മാര്‍ തോറ്റു.

ടീം അംഗങ്ങളുടെ ഓള്‍റൗണ്ട് മികവിലാണ് യു മുംബയുടെ വിജയം. അഭിഷേക് സിങ്, അര്‍ജുന്‍ ദേശ് വാള്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കിയപ്പോള്‍ ഇരുവരും 5 പോയന്റ് വീതം സ്വന്തമാക്കി. രോഹിത് ബലിയന്‍, സുരീന്ദര്‍ സിങ്, സന്ദീപ് നര്‍വാള്‍, ഫസല്‍ എന്നിവര്‍ 4 വീതം പോയന്റുകളും നേടി. പള്‍ട്ടാന്മാര്‍ക്കായി സുര്‍ജീത് സിങ് 6 പോയന്റ് നേടിയപ്പോള്‍ പവന്‍ കുമാര്‍ 4 പോയന്റും സ്വന്തമാക്കി.

prokabadileague2019

ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ബംഗാള്‍ വാരിയേഴ്‌സും ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സും പുറത്തെടുത്തത്. ജയ്പൂരിനായി സന്ദീപ് ദുള്‍ 8 ടാക്കിള്‍ പോയന്റുകള്‍ നേടി മിന്നുന്ന കളി കാഴ്ചവെച്ചു. ദീപക് ഹൂഡ 6 പോയന്റും നേടി. ബംഗാളിനായി പ്രപഞ്ചന്‍ 7 ഉം ബല്‍ദേവ് സിങ്, മണീന്ദര്‍ സിങ് എന്നിവര്‍ 6 വീതം പോയന്റുകളും സ്വന്തമാക്കി. പ്രതിരോധത്തില്‍ മങ്ങിയതാണ് ബംഗാളിന്റെ തോല്‍വിക്കിടയാക്കിയത്.

Story first published: Sunday, July 28, 2019, 9:37 [IST]
Other articles published on Jul 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+