Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ നായകന്‍ ഡാനി ആല്‍വസ് പി.എസ്.ജി വിട്ടു;ലക്ഷ്യം പ്രീമിയര്‍ ലീഗ്?

റിയോ ഡി ജനെയ്‌റോ: ബ്രസീല്‍ ക്യാപ്റ്റനും പ്രതിരോധനിര താരവുമായ ഡാനി ആല്‍വസ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി വിട്ടു. കോപ്പാ അമേരിക്കയില്‍ പെറുവിനെതിരായ മത്സരത്തില്‍ 5-0ന്റെ വിജയം നേടിയതിന് പിന്നാലെയാണ് ആല്‍വസ് ക്ലബ്ബ് വിടുന്ന കാര്യം ആരാധകരെ അറിയിച്ചത്.പി.എസ്.ജിക്കൊപ്പം നേടിയ കിരീടങ്ങള്‍ക്കൊപ്പമുള്ള തന്റെ ചിത്രം പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം ഫ്രഞ്ച് ക്ലബ്ബിനൊപ്പം കളിച്ച ശേഷമാണ് ആല്‍വസിന്റെ പടിയിറക്കം.2017ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നാണ് താരം ഫ്രാന്‍സിലേക്കെത്തുന്നത്. ടീമിന്റെ പ്രതിരോധനിരയില്‍ നിര്‍ണ്ണായക സ്ഥാനം ലഭിച്ച ആല്‍വസ് രണ്ട് ഗോളും നേടിയിട്ടുണ്ട്.

ക്ലബ്ബിനൊപ്പം രണ്ട് ലീഗ് 1കിരീടവും ഒന്നുവീതം കോപ്പാ ഡി ഫ്രാന്‍സ്,കോപ്പാ ഡി ലാ ലീഗ്,ട്രോഫി ഡെസ് ചാംപ്യന്‍സ് എന്നീ കിരീടങ്ങളും താരം നേടിയിട്ടുണ്ട്.36കാരനായ താരത്തിന്റെ പുതിയ ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ചൈനീസ് ലീഗിലേക്കുള്ള താരത്തിന്റെ കൂടുമാറ്റ സാധ്യതകളും സജീവമായി നിലനില്‍ക്കുന്നു.നിലവില്‍ പരിക്കേറ്റ നെയ്മറിന്റെ അഭാവത്തില്‍ ബ്രസീല്‍ ടീമിനെ നയിക്കുന്നത് നെയ്മറാണ്. പെറുവിനെതിരേ ഒരു ഗോളും ആല്‍വസ് നേടി.

 danialves


അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത നിലവാരം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.പരിക്കും അദ്ദേഹത്തിന് തിരിച്ചടിയായി.2002ല്‍ സെവിയ്യയിലൂടെ ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ആല്‍വസ് 2008 മുതല്‍ 2016വരെ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയ്ക്കുവേണ്ടിയും കളിച്ചു.247 മത്സരത്തില്‍ നിന്ന് 14 ഗോളടക്കം ബാഴ്‌സയുടെ പ്രമപഖ നേട്ടങ്ങളിലെല്ലാം ആല്‍വസ് പങ്കാളിയായി. ബ്രസീലിനുവേണ്ടി 111 മത്സരത്തില്‍ നിന്ന് എട്ട് ഗോളാണ് ആല്‍വസിന്റെ സമ്പാദ്യം.

Story first published: Sunday, June 23, 2019, 17:42 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+