ഐപിഎല്‍: പ്ലേഓഫിന് മുമ്പ് സിഎസ്‌കെയ്ക്ക് ഷോക്ക്... ജാദവിന് പരിക്ക്!! സീസണില്‍ ഇനി കളിച്ചേക്കില്ല
മൊഹാലി: ഐപിഎല്ലിന്റെ പ്ലേഓഫില്‍ ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അപ്രതീക്ഷിത ഷോക്ക്. പരിക്കിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ഈ മല്‍സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ കളിയില്‍ മാത്രമല്ല സിഎസ്‌കെ പ്ലേഓഫ് കടന്ന് ഫൈനലിലെത്തിയാലും ജാദവിനെ സീസണില്‍ ഇനി സിഎസ്‌കെ ജഴിയില്‍ കണ്ടെന്നു വരില്ല.

ഞായറാഴ്ച മൊഹാലിയില്‍ നടന്ന അവസാന ലീഗ് മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കളിക്കുന്നതിനിടെയാണ് ജാദവിനു പരിക്കേല്‍ക്കുന്നവത്. ഓവര്‍ ത്രോ തടുക്കുന്നതിനായി ഡൈവ് ചെയ്തപ്പോള്‍ താരത്തിന്റെ ഇടതു തോളിനു പരിക്കേല്‍ക്കുകയായിരുന്നു.
തോളിനു കടുത്ത വേദയനുഭവപ്പെട്ട ജാദവ് വിദഗ്ധ പരിശോധനയ്ക്കു വിധേയനാവുമെന്ന് സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് അറിയിച്ചു. പരിക്ക് കൂടുതല്‍ ഗൗരവമാവരുതേയെന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍. കാരണം വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications