വിക്കറ്റെടുത്താല്‍ താഹിറിന്റെ 'ഭ്രാന്തന്‍ ഓട്ടം'... ഒപ്പമെത്താനാവില്ല, രക്ഷ ഒന്നു മാത്രമെന്ന് ധോണി
ചെന്നൈ: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വൈകാരികമായ ആഹ്ലാദ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. വിക്കറ്റെടുത്താല്‍ രണ്ടു കൈകളും മുകളിലേക്കുയര്‍ത്തി കുതിച്ചു പായുന്ന താഹിര്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരം തന്നെയാണ്. പരാശക്തി എക്‌സ്പ്രസെന്ന ഒരു വിളിപ്പേരും ഇതോടെ താരത്തിനു ക്രിക്കറ്റ് പ്രേമികള്‍ നല്‍കിയിട്ടുണ്ട്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി കളിച്ചു കൊണ്ടിരിക്കുന്ന താഹിര്‍ ഇത്തവണ പല തവണ തന്റെ ട്രേഡ് മാര്‍ക്ക് ആഹ്ലാദപ്രകടനത്തിലൂടെ സ്റ്റേഡിയത്തിലെ മഞ്ഞപ്പടയെ ഇളക്കിമറിച്ചിട്ടുണ്ട്. താഹിറിന്റേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മാനസികാവസ്ഥയുള്ള താരമാണ് സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി. കളിക്കളത്തില്‍ ഒരിക്കലും ധോണിയെ അമിതാഹ്ലാദപ്രകടനം നടത്തുന്നതായി കാണാനാവില്ല. തന്റെ ടീമംഗമായ താഹിറിന്റെ ആഹ്ലാദപ്രകടനത്തക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

താഹിറിനടുത്തേക്ക് പോവാറില്ല
ചെപ്പോക്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെിരേ നടന്ന മല്‍സരത്തില്‍ സിഎസ്‌കെ 80 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ശേഷമാണ് താഹിറിന്റെ ആഹ്ലാദ പ്രകടനത്തെക്കുറിച്ച് ധോണി മനസ്സ് തുറന്നത്.
താഹിറിന്റെ ആഹ്ലാദപ്രകടനം രസകരമാണ്. താഹിര്‍ വിക്കറ്റെടുത്താല്‍ അങ്ങോട്ട് പോയി അഭിനന്ദിക്കേണ്ടതിലെന്ന തീരുമാനമാണ് താനും ഷെയ്ന്‍ വാട്‌സനുമെടുത്തിട്ടുള്ളത്. കാരണം പലപ്പോഴും തങ്ങളുടെ ദിശയിലേക്കല്ല, മറിച്ച് എതിര്‍ ദിശയിലേക്കാണ് താഹിര്‍ ഓടാറുള്ളതെന്നും ധോണി തമാശയായി പറഞ്ഞു.

താഹിറിനെ കാത്തുനില്‍ക്കും
100 ശതമാനം ഫിറ്റല്ലാതിരിക്കുമ്പോള്‍ തനിക്കും വാട്‌സനും അങ്ങോട്ട് ഓടിച്ചെന്ന് വിക്കറ്റ് നേട്ടത്തില്‍ താഹിറിനെ അഭിനന്ദിക്കുക ബുദ്ധിമുട്ടാണ്. അദ്ദേഹം തന്റെ ലാപ്പ് പൂര്‍ത്തിയാക്കുന്നതു വരെ കാത്തുനില്‍ക്കുക മാത്രമാണ് അപ്പോള്‍ ചെയ്യാനുള്ളത്. ലാപ്പ് കഴിഞ്ഞ് തിരിച്ചെത്തി പഴയ സ്ഥലത്തു തന്നെ തിരിച്ചെത്തുമ്പോഴാണ് കൊള്ളാം, നന്നായിട്ടുണ്ട്, നന്നായി പന്തെറിഞ്ഞു എന്നൊക്കെ അദ്ദേഹത്തോടു പറയാറുള്ളതെന്നു ധോണി പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയോട് പറഞ്ഞു.

വിക്കറ്റ് നേട്ടത്തില്‍ രണ്ടാമത്
ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ ഇമ്രാന്‍ താഹിറാണ്. 13 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളാണ് താരം പിഴുതത്. നാലു വിക്കറ്റ് നേട്ടം രണ്ടു തവണ താഹിര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇംണ്ടില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ടീമിലെ അംഗം കൂടിയാണ് 40 കാരനായ താഹിര്‍. പാകിസ്താന്‍ വംശജനായ അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് കൂടിയായിരിക്കും ഇത്.
വീഡിയോ കാണാം
ഇമ്രാന്‍ താഹിറിന്റെ ആഹ്ലാദപ്രകടനത്തെക്കുറിച്ചുള്ള ധോണിയുടെ രസകരമായ പ്രതികരണം കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications