Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉറപ്പിച്ചോ, ധോണി അടുത്ത കോച്ചാവും!! ധോണിയുടെ ട്രിക്ക്, തകര്‍ത്തടിച്ച് റെയ്‌ന... വീഡിയോ വൈറല്‍

#IPL2019 : ധോണി അടുത്ത കോച്ചാവും | #CSK | Oneindia Malayalam

ചെന്നൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഈ സീസണില്‍ പ്ലേഓഫിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് നായകന്‍ എംഎസ് ധോണിയാണ്. ഈ സീസണില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് ധോണി കളിച്ചത്. പല മല്‍സരങ്ങളിലും പ്രതിസന്ധി ഘട്ടങ്ങള്‍ നേരിട്ടപ്പോള്‍ അദ്ദേഹം സിഎസ്‌കെയെ കൈപിടിച്ചുയര്‍ത്തി.

മികച്ച നായകനും വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനും മാത്രമല്ല നല്ലൊരു പരിശീലകനാവാനും തനിക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. ടീമംഗമായ സുരേഷ് റെയ്‌നയ്ക്കു അദ്ദേഹം ബാറ്റിങ് ബാറ്റിങില്‍ ഉപദേശം നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

റെയ്‌നയെ സഹായിക്കുന്ന ധോണി

റെയ്‌നയെ സഹായിക്കുന്ന ധോണി

നെറ്റ്‌സില്‍ റെയ്‌നയ്ക്കു ബാറ്റിങില്‍ ധോണി ഉപദേശം നല്‍കുന്നതിന്റെ വീഡിയോ സിഎസ്‌കെ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. റെയ്‌നയെപ്പോലെ ഇടംകൈയില്‍ ബാറ്റ് പിടിച്ച് ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ ധോണി പഠിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇതിനു തൊട്ടു പിന്നാലെ റെയ്‌ന നെറ്റ്‌സില്‍ തകര്‍ത്തു കളിക്കുന്നതും വീഡിയോയിലുണ്ട്. ധോണി കാണിച്ചു കൊടുത്ത അതേ ഷോട്ടുകള്‍ തന്നെയാണ് റെയ്‌ന കിറുകൃത്യമായി തന്നെ കളിക്കുകയും ചെയ്തതെന്ന് വീഡിയോയില്‍ നിന്നും വ്യക്തവുമാണ്.

ധോണിയുമായി അടുത്ത സൗഹൃദം

ധോണിയുമായി അടുത്ത സൗഹൃദം

ഏറെക്കാലമായി സിഎസ്‌കെയില്‍ ഒരുമിച്ചു കളിച്ചു കൊണ്ടിരിക്കുന്ന ധോണിയും റെയ്‌നയും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. നേരത്തേ ധോണി ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ റെയ്‌ന ടീമിന്റെ അവിഭാജ്യ ഘടകവുമായിരുന്നു. സിഎസ്‌കെ ഐപിഎല്ലില്‍ മൂന്നു തവണ കിരീടമുയര്‍ത്തിയപ്പോഴും ധോണിയുടെ വലംകൈയായി റെയ്‌നയുണ്ടായിരുന്നു.
ധോണിയെ തലയെന്നാണ് സിഎസ്‌കെ ആരാധകര്‍ വിശേഷിപ്പിക്കുന്നതെങ്കില്‍ ചിന്നത്തലയെന്നാണ് റെയ്‌നയുടെ വിളിപ്പേര്. ഐപിഎല്ലില്‍ ആദ്യമായി 5000നു മുകളില്‍ റണ്‍സ് നേടിയ ആദ്യത്തെ താരവും റെയ്‌നയാണ്. ഐപിഎല്ലില്‍ എല്ലാ സീസണിലും 300നു മുകളില്‍ റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

വീഡിയോ കാണാം

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ് പ്രാക്ടീസിനിടെ സുരേഷ് റെയ്‌നയ്ക്കു ക്യാപറ്റന്‍ എംഎസ് ധോണി ബാറ്റിങില്‍ ഉപദേശം നല്‍കുന്നതിന്റെ വീഡിയോ കാണാം.

Story first published: Saturday, May 4, 2019, 12:34 [IST]
Other articles published on May 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+