Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബാലണ്‍ ഡിയോര്‍ ലൂക്കാ മോഡ്രിച്ചിന് ലഭിച്ചതിന് പിന്നില്‍ മാഫിയ'; ക്രിസ്റ്റ്യാനോയുടെ സഹോദരി

ലണ്ടന്‍: മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കപ്പെടുന്ന ബാലണ്‍ ഡിയോര്‍ അവാര്‍ഡ് ഇത്തവണ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കാത്തതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ സഹോദരി രംഗത്തെത്തി. താരത്തിന്റെ മുതിര്‍ന്ന സഹോദരിയായ എല്‍മയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

lukamodric

ക്രിസ്റ്റ്യാനോയ്ക്ക് അവാര്‍ഡ് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം പണവും മാഫിയയുമാണെന്ന് എല്‍മ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. നമ്മള്‍ ജീവിക്കുന്ന ലോകം ജീര്‍ണത നിറഞ്ഞതും മാഫിയകളും പണവും നിയന്ത്രിക്കുന്നതുമാണ്. എന്നാല്‍, ദൈവത്തിന്റെ ശക്തി ഇതിനെല്ലാം ഉപരിയായുണ്ടെന്നും ക്രിസ്റ്റ്യാനോയുടെ ചിത്രം ഉല്‍പ്പെടെയുള്ള പോസ്റ്റില്‍ എല്‍മ പറഞ്ഞു.

ക്രിസ്റ്റ്യാനോയാണ് മികച്ച ഫുട്‌ബോള്‍ താരമെന്ന് ഇളയ സഹോദരി കാത്തിയ അവെറോയും പറയുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ക്രിസ്റ്റ്യാനോയും മെസ്സിയുമാണ് ബാലണ്‍ ഡിയോര്‍ അവാര്‍ഡ് പങ്കിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം ലൂക്കാ മോഡ്രിച്ച് എത്തുമ്പോള്‍ സൂപ്പര്‍താരങ്ങളുടെ യുഗം അവസാനിക്കുകയാണെന്നുകൂടി ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നു. ഫിഫയുടെ ലോക ഫുട്‌ബോളര്‍ ബഹുമതിയും ഇക്കുറി ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിനാണ് ലഭിച്ചത്.

Story first published: Wednesday, December 5, 2018, 8:46 [IST]
Other articles published on Dec 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+