Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസില്‍ റോണോയ്ക്ക് പിഴച്ചു; 2019 കരിയറിലെ ഏറ്റവും മോശം വര്‍ഷം... കണക്കുകള്‍ ഇതാ

ടുറിന്‍: ആധുനിക ഫുട്‌ബോളിന്റെ ഇരു മുഖങ്ങളെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയേയും വിശേഷിപ്പിക്കാം. പ്രതിഭകൊണ്ട് പ്രതിഭാസം തീര്‍ക്കുന്ന ഇരുവര്‍ക്കും ലക്ഷക്കണക്കിന് ആരാധക പിന്തുണയുണ്ട്. ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സിയും റയല്‍ മാഡ്രിഡിനുവേണ്ടി റൊണാള്‍ഡോയും ഇറങ്ങുമ്പോള്‍ എല്‍ ക്ലാസികോ മത്സരങ്ങളില്‍ തീപ്പൊരി പാറാറുണ്ട്. റയല്‍ മാഡ്രിഡിനൊപ്പം നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കവെയാണ് റൊണാള്‍ഡോ യുവന്റസിലേക്ക് കൂടുമാറിയത്. ഇംഗ്ലണ്ടിലും സ്‌പെയിനിലും തീര്‍ത്ത വിസ്മയ പ്രകടനം ഇറ്റലിയിലും ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷിച്ച റൊണാള്‍ഡോയ്ക്ക് പിഴച്ചു. 2019 എന്നത് റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും മോശം വര്‍ഷമായാണ് കടന്നുപോകുന്നത്. സീരി എ കിരീടത്തിനപ്പുറം കാര്യമായൊന്നും നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2009-10 സീസണിലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തിയത്. അരങ്ങേറ്റ സീസണില്‍ത്തന്നെ റോണോ പ്രതിഭ തെളിയിച്ചു.59 മത്സരത്തില്‍ നിന്ന് അടിച്ചെടുത്തത് 48 ഗോള്‍. 2011ല്‍ പ്രകടനം മെച്ചപ്പെടുത്തിയ താരം 60 മത്സരത്തില്‍ 60 ഗോള്‍ നേടി. 2012ല്‍ 71 മത്സരത്തില്‍ നിന്ന് 63 ഗോളും 2013ല്‍ 59 മത്സരത്തില്‍ നിന്ന് 69 ഗോളും 2014ല്‍ 60 മത്സരത്തില്‍ നിന്ന് 61 ഗോളും 2015ല്‍ 57 മത്സരത്തില്‍ നിന്ന് 57 ഗോളും 2016ല്‍ 57 മത്സരത്തില്‍ നിന്ന് 55 ഗോളും 2017ല്‍ 60 മത്സരത്തില്‍ നിന്ന് 53 ഗോളും 2018ല്‍ 53 മത്സരത്തില്‍ നിന്ന് 49 ഗോളും റൊണാള്‍ഡോ സ്വന്തം പേരിലാക്കി. എന്നാല്‍ 2019ല്‍ 50 മത്സരത്തില്‍ നിന്ന് ആകെ നേടിയത് 39 ഗോള്‍ മാത്രം.

cristianojuventus

ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗുയര്‍ത്തിയ, അഞ്ച് ബാലന്‍ദ്യോര്‍ കിരീടം നേടിയ റൊണാള്‍ഡോയുടെ 2019ലെ പ്രകടനം മെസ്സിക്കൊപ്പം കിടപിടിക്കാന്‍ കെല്‍പ്പുള്ളതല്ല. യുവന്റസ് കോച്ച് മൗറീസ്യോ സാറിയുമായുള്ള അസ്യാരസ്യങ്ങള്‍ റോണോയെ ബാധിച്ചതായുള്ള അഭ്യൂഹങ്ങളുണ്ട്. എന്തായാലും റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും മോശം വര്‍ഷമാണ് 2019എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Story first published: Friday, December 27, 2019, 9:06 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+