Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പകരക്കാരനെ ഇറക്കി, മത്സരം കഴിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ സ്റ്റേഡിയം വിട്ടു; യുവന്റസില്‍ വിവാദം

മിലാന്‍: പകരക്കാരനെ ഇറക്കിയതില്‍ പ്രതിഷേധിച്ച് യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരം അവസാനിക്കുന്നതിന് മുന്‍പ് സ്റ്റേഡിയം വിട്ട് പുറത്ത് പോയതായി റിപ്പോര്‍ട്ട്. യുവന്റസും എസി മിലാനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 55 ാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കോച്ച് മൗറീസിയോ സാറി ഇറക്കിയത് താരത്തെ ചൊടിപ്പിച്ചിരുന്നു.

റൊണാള്‍ഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ പൗലോ ഡിബാല 22 മിനിറ്റിനുശേഷം വിജയ ഗോള്‍ നേടുകയും ചെയ്തു. ഇതോടെ യുവന്റസ് ഇന്റര്‍മിലാനെ പിന്നിലാക്കി സീരി എ യില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍ 1-0 നായിരുന്നു ചാമ്പ്യന്മാരുടെ ജയം. ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോള്‍ റൊണാള്‍ഡോ നിരാശനായിരുന്നതായി കാണപ്പെട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോ നേരത്തെ സ്റ്റേഡിയം വിട്ടിട്ടുണ്ടോയെന്ന് കാര്യം അറിയില്ലെന്ന് സാറി പറഞ്ഞു.

cristianoronaldo

തനിക്ക് ക്രിസ്റ്റ്യാനോയുമായി ഒരു പ്രശ്നവുമില്ല, ക്രിസ്റ്റ്യാനോയുടെ അവസ്ഥ മനസ്സിലാക്കി ഞാന്‍ അദ്ദേഹത്തെ കളികളത്തില്‍ നിന്നും സ്വതന്ത്രനാക്കുകയായിരുന്നു, ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ക്രിസ്റ്റ്യാനോ കുറച്ച് അസ്വസ്ഥനും ദേഷ്യക്കാരനുമായിരുന്നു. കഴിഞ്ഞ മാസത്തില്‍ അദ്ദേഹത്തിന് കാല്‍മുട്ടിന് പരിക്ക് പറ്റിയിരുന്നു, ഇപ്പോഴും ഈ പ്രശ്നം അദ്ദേഹത്തെ അലട്ടുന്നുണ്ട്. മോസ്‌കോയ്‌ക്കെതിരായ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ 82-ാം മിനിറ്റിലും യുവന്റസ് കോച്ച് 34 കാരനായ ക്രിസ്റ്റ്യാനോക്ക് പകരക്കാരനെ ഇറക്കിയിരുന്നു. ഒരു കളിക്കാരന്‍ പിച്ച് വിടുന്നതില്‍ പ്രകോപിതനാകുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ചും അവര്‍ കഠിനമായി പരിശ്രമിക്കുന്നവരാകുമ്പോള്‍ എന്നാണ് ഇതേക്കുറിച്ച് സാറിയുടെ പ്രതികരണം.

Story first published: Monday, November 11, 2019, 18:24 [IST]
Other articles published on Nov 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+