Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തതായി യുവതി; ബലാത്സംഗം അല്ലായിരുന്നെന്ന് റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ ബലാത്സംഗം ചെയ്തതായി യുവതി | Oneindia Malayalam

ടുറിന്‍: ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തതായുള്ള യുവതിയുടെ ആരോപണം നിഷേധിച്ച് താരം രംഗത്തെത്തി. ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്പീഗലില്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. യുവതിയെ ബലാത്സംഗം ചെയ്യുകയും സംഭവം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് മാധ്യമത്തിലെ റിപ്പോര്‍ട്ട്.

2009ലാണ് സംഭവം നടക്കുന്നത്. ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്ന് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ ആരോപിക്കുന്നു. ഇതിനുശേഷം കോടതിക്ക് പുറത്തുവെച്ചുണ്ടാക്കിയ കരാര്‍ പ്രകാരം 3,75,000 ഡോളര്‍ (ഏകദേശം മൂന്നു കോടിയോളം രൂപ) ക്രിസ്റ്റ്യാനോ നല്‍കിയതായും ഇവര്‍ ആരോപിക്കുന്നുണ്ട്. തന്നെ പീഡിപ്പിക്കരുതെന്ന് പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് മയോര്‍ഗയുടെ പരാതിയില്‍ പറയുന്നു.

cristiano

അതേസമയം, അത് ബലാത്സംഗം അല്ലായിരുന്നു എന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. എന്നാല്‍, പുറത്തുവന്ന ഒത്തുതീര്‍പ്പു കരാനെക്കുറിച്ച് അഭിഭാഷകന്‍ പ്രതികരിച്ചില്ല. ബലാത്സംഗത്തിനുശേഷം ക്രിസ്റ്റ്യാനോയുടെയും മയോര്‍ഗയുടേയും അഭിഭാഷകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ഹോട്ടലില്‍ നടന്നത് എന്തൊക്കെയാണെന്ന് അക്കമിട്ട് യുവതി വ്യക്തമാക്കുന്നുണ്ട്. അതിനിടെ, വാര്‍ത്ത പുറത്തുവിട്ട ഡെര്‍ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നോട്ടീസ് അയച്ചു. ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് നോട്ടീസ്. നേരത്തെയും സമാന ആരോപണം ഉയര്‍ന്നിരുന്നെങ്കിലും താരം പിന്നീട് നിരപരാധിത്വം ബോധിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. റയല്‍ മാഡ്രിഡില്‍നിന്നും യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ പുതിയ സീസണില്‍ ചുവപ്പുകാര്‍ഡ് വാങ്ങിയതിന്റെ പിന്നാലെയാണ് ആരോപണവും.

Story first published: Saturday, September 29, 2018, 12:32 [IST]
Other articles published on Sep 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+