Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്ക് ഇന്‍ഫോ ലോകകപ്പ് ഇലവന്‍; ആരാധകര്‍ക്ക് ഞെട്ടല്‍, ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം

മുംബൈ: മെയ് 30ന് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകം. വീറും വാശിയും നിറയുന്ന രാജ്യങ്ങളുടെ മത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ സ്‌പോര്‍ട് വെബ്‌സൈറ്റായ ക്രിക്ക് ഇന്‍ഫോ പ്രഖ്യാപിച്ച് എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ഒഴിവാക്കിയാണ് ക്രിക്കറ്റ് ഇന്‍ഫോയുടെ ടീം.

ഇന്ത്യയില്‍ നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ടീമില്‍ ഇടം പിടിച്ചത്. ഓപ്പണര്‍ റോളില്‍ സച്ചിന്‍ ഇറങ്ങുമ്പോള്‍ കൂട്ടിനുള്ളത് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും. ടീമിന്റെ വിക്കറ്റ് കീപ്പറും ഗില്‍ക്രിസ്റ്റാണ്. മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ച റിക്കി പോണ്ടിങ് ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സെത്തും. അഞ്ചാം നമ്പറില്‍ മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയെയാണ് ക്രിക്ക് ഇന്‍ഫോ തിരഞ്ഞെടുത്തത്. മദ്ധ്യനിരയില്‍ എം.എസ് ധോണിക്ക് ലഭിക്കേണ്ട സ്ഥാനത്തിന് പകരമായാണ് സംഗക്കാരെ ടീമിലിടം നേടിയത്. 2011ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലെത്തിച്ച ധോണിക്കാണ് കണക്കുകളിലും മുന്‍തൂക്കം. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സംഗക്കാരയുടെ മദ്ധ്യനിരയിലെ പ്രകടനം അത്ര മികച്ചതല്ല. 1992ല്‍ പാകിസ്താനെ വിശ്വവിജയിയാക്കിയ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനാണ് ക്രിക്ക് ഇന്‍ഫോ ടീമിന്റെ ക്യാപ്റ്റന്‍. ഓള്‍റൗണ്ടറായി ഇമ്രാന്‍ ഖാനോടൊപ്പം ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂന്‍സറെയും തിരഞ്ഞെടുത്തു. 1983ല്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ച ഓള്‍റൗണ്ടര്‍ കപില്‍ ദേവിനെ പരിഗണിച്ചില്ല.

sachin

പേസ് ബൗളര്‍മാരായി പാകിസ്താന്‍ ഇതിഹാസം വസീം അക്രമവും ഓസീസിന്റെ ഗ്ലെന്‍ മഗ്രാത്തുമാണ് ടീമില്‍ ഇടം നേടിയത്. സ്പിന്‍ കെണി ഒരുക്കന്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനെയും ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണിനെയും ടീമില്‍ ഉള്‍ക്കൊള്ളിച്ചു. ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയുടെ 22 അംഗ സമിതിയാണ് ഓള്‍ ടൈം ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തത്.

ടീം:ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍),സച്ചിന്‍ ടെണ്ടുല്‍ക്കര്‍,റിക്കി പോണ്ടിങ്,വിവിയന്‍ റിച്ചാര്‍ഡ്‌സ്,കുമാര്‍ സംഗക്കാര,ഇമ്രാന്‍ ഖാന്‍ (ക്യാപ്റ്റന്‍),ലാന്‍സ് ക്ലൂസ്‌നര്‍,വസീം അക്രം,ഷെയ്ന്‍ വോണ്‍,മുത്തയ്യ മുരളീധരന്‍,ഗ്ലെന്‍ മഗ്രാത്ത്.

Story first published: Sunday, April 28, 2019, 14:22 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+