കൊറോണ; ഇറ്റലിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആരാധകര്‍ക്ക് പ്രവേശനമില്ല
റോം: ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപിക്കവെ പ്രൊഫഷണല്‍ ഫുട്‌ബോളിലും കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്. ഒന്നാം ഡിവിഷന്‍ ലീഗായ ഇറ്റാലിയന്‍ സീരി എ യില്‍ നേരത്തെ ചില മത്സരങ്ങള്‍ നീട്ടിവെച്ചിരുന്നു. എന്നാല്‍, കടുത്ത നടപടിയിലേക്കാണ് സംഘാടകര്‍ കടക്കുന്നത്. ഒരു മാസത്തേക്ക് സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ കായിക മത്സരങ്ങളിലും ആരാധകരെ അകറ്റണമെന്നാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതേതുടര്‍ന്ന് ഏപ്രില്‍ മൂന്നുവരെ ആരാധകര്‍ക്ക് പ്രവേശനമില്ലാതെയാകും ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 15വരെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇറ്റലിയില്‍ വൈറസ് ബാധയെ തുടര്‍ന്ന് നൂറിലധികം പേര്‍ മരിച്ചതായാണ് കണക്ക്. മൂവായിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അണ്ടര്‍ 23 ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത കളിക്കാര്‍ക്കും വൈറസ് ബാധയുണ്ടായി. റഗ്ബി ഉള്‍പ്പടെയുള്ള കായിക മത്സരങ്ങളേയും വൈറസ് ഭീഷണി ബാധിച്ചിട്ടുണ്ട്. യൂറോപ്പിലെങ്ങും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ ലീഗ് ഒന്നില്‍ കളിക്കാര്‍ പരസ്പരം കൈകൊടുക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ജൂലായില്‍ ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനും കൊറോണ വൈറസ് ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗം നിയന്ത്രണ വിധേയമായില്ലെങ്കില്‍ യൂറോ കപ്പ് നീട്ടിവെച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications