Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസ് താരത്തിന് കൊറോണ; ക്രിസ്റ്റിയാനോ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കവെ സീരി എ ടീം യുവന്റസിന്റെ പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുവന്റസ് ടീമിലെ സാന്നിധ്യമായ താരത്തിന് രോഗബാധ സ്ഥിരീകരിച്ചത് ടീമിലെ മറ്റ് കളിക്കാര്‍ക്കും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവരുമായി അടുത്തിടപഴകിയതായി വ്യക്തമായതോടെ കളിക്കാരെല്ലാം നിരീക്ഷണത്തിലാണ്.

കഴിഞ്ഞദിവസം നടന്ന യുവന്റസ്, ഇന്റര്‍ മിലാന്‍ മത്സരത്തില്‍ റുഗാനി കളിച്ചിരുന്നില്ല. എന്നാല്‍, ഗോളാഘോഷത്തില്‍ താരം പങ്കെടുത്തിരുന്നു. മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു നടത്തിയത്. ഇത്തവണ യുവന്റസിനായി ഏഴു മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചെങ്കിലും താന്‍ സന്തോഷവാനാണെന്നുകാട്ടി താരം സോഷ്യല്‍ മീഡിയയിലെത്തി. രോഗപ്രതിരോധത്തിന് ഏവരും സഹകരിക്കണമെന്നും റുഗാനി അഭ്യര്‍ഥിച്ചു.

danieleruganicoronaconfirm

റുഗാനിക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കളിക്കാരെല്ലാം ഏകാന്തവാസത്തിലാണ്. പ്രത്യേകിച്ചും റുഗാനിയുമായി അടുത്ത് പെരുമാറിയവരെ നിരീക്ഷിച്ചുവരികയാണെന്നും ക്ലബ്ബ് വ്യക്തമാക്കി. ക്രിസ്റ്റിയാനോ റൊണാല്‍ഡോ പോര്‍ച്ചുഗലിലെ തന്റെ വീട്ടില്‍ കഴിയുകയാണ്. സീരി ബ ടീം എംബോളിയില്‍നിന്നും 2015 ലാണ് റുഗാനി യുവന്റസിലെത്തിയത്. 2023 വരെ താരത്തിന് ക്ലബ്ബുമായി കരാറുണ്ട്.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേര്‍ രോഗ ബാധിതരായ പ്രദേശമാണ് ഇറ്റലി. നിയന്ത്രണമില്ലാതെ രോഗം പടര്‍ന്നതോടെ കടുത്ത നടപടിയും സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. പല നഗരങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയിലാണ്. സിനിമാ തീയേറ്റര്‍ ഉള്‍പ്പെടെ ആളുകള്‍ ഒത്തുകൂടുന്ന സ്ഥലമെല്ലാം വിജനമായിക്കഴിഞ്ഞു. ഇറ്റലിയില്‍ ഏതാണ്ട് 9000 ത്തില്‍ അധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 450 ല്‍ അധികം മരണങ്ങളും ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ലോക മഹായുദ്ധ കാലത്തുപോലും സീരി എ മത്സരങ്ങള്‍ റദ്ദാക്കിയിട്ടില്ല. അതിനേക്കാള്‍ കടുത്ത അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

Story first published: Monday, March 16, 2020, 15:55 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+