വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് കളിച്ച മുന്‍ ഫുട്‌ബോള്‍ താരത്തിന് കൊറോണ

കോപ്പന്‍ഹേഗന്‍: കൊറോണ വൈറസ് ലോകമെങ്ങും പടരുന്നതിനിടെ മുന്‍ ഫുട്‌ബോള്‍ താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു. ഡെന്മാര്‍ക്കിന് വേണ്ടി ലോകകപ്പില്‍ കളിച്ച തോമസ് കലന്‍ബര്‍ഗിനാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്കുമുന്‍പ് തോമസ് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനായി എത്തിയിരുന്നു. ഇവിടെനിന്നും തിരിച്ചെത്തിയശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

ഡാനിഷ് ക്ലബ്ബ് ബ്രോണ്‍ഡ്ബിക്കൊപ്പമാണ് കലന്‍ബര്‍ഗ് എത്തിയത്. മത്സരത്തിനെത്തിയ 13 കളിക്കാര്‍ നിരീക്ഷണത്തിലാണ്. ബ്രോണ്‍ഡ്ബിക്കെതിരെ കളിച്ച ലിങ്ബി ടീമിലെ ചില കളിക്കാരും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ ഓണ്‍സ്‌കോവ്, കാസ്‌പെര്‍ യോര്‍ഗെന്‍സെന്‍, പാട്രിക് ഡി സില്‍വ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് വീടുവിട്ട് പുറത്തിറങ്ങരുതെന്ന് അറിയിച്ചിട്ടുണ്ട്. ഈ കളിക്കാര്‍ തോമസിനെ സ്പര്‍ശിച്ചവരാണ്. കലന്‍ബര്‍ഗിന്റെ നില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹവുമായി അടുത്ത് ബന്ധമുണ്ടായിരുന്നവരെല്ലാം ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

റൂണിയുടെ ഡര്‍ബി കൗണ്ടിയെ തകര്‍ത്ത് യുണൈറ്റഡ് എഫ് എ കപ്പ് ക്വാര്‍ട്ടറില്‍റൂണിയുടെ ഡര്‍ബി കൗണ്ടിയെ തകര്‍ത്ത് യുണൈറ്റഡ് എഫ് എ കപ്പ് ക്വാര്‍ട്ടറില്‍

football

ആരാധകരോടും ക്ലബ്ബ് അധികൃതര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തോമസ് കലന്‍ബര്‍ഗുമായി ബന്ധപ്പെട്ടവരോടാണ് നിര്‍ദ്ദേശം. ഡെന്മാര്‍ക്കിന് വേണ്ടി 2010ലെ ലോകകപ്പില്‍ കളിക്കാനിറങ്ങിയ കലന്‍ബര്‍ഗ് 47 മത്സരങ്ങളില്‍ ടീമിനായി കളിച്ചിട്ടുണ്ട്. അഞ്ച് അന്താരാഷ്ട്ര ഗോളുകളും നേടി. ബ്രോണ്‍ഡ്ബിയില്‍ കളി ആരംഭിച്ച് അതേ ക്ലബ്ബില്‍ നിന്നുതന്നെയാണ് കരിയര്‍ അവസാനിപ്പിച്ചത്. ജര്‍മന്‍ ക്ലബ്ബ് വോള്‍ഫ്‌സ്ബര്‍ഗിലും രണ്ട് ഫ്രഞ്ച് ക്ലബ്ബുകളിലും താരം കളിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു പ്രമുഖ ഫുട്‌ബോള്‍ താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

Story first published: Friday, March 6, 2020, 11:53 [IST]
Other articles published on Mar 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X