Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കപ്പിന് കൊറോണ വൈറസ് ഭീഷണി; മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹം

ലണ്ടന്‍: യൂറോ 2020 തുടങ്ങാന്‍ കേവലം 100 ദിവസങ്ങളോളം മാത്രം ശേഷിക്കെ കൊറോണ വൈറസ് ടൂര്‍ണമെന്റിന് ഭീഷണിയുയര്‍ത്തുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തിതിനെ തുടര്‍ന്ന് പ്രൊഫഷണല്‍ ലീഗുകളില്‍ ഉള്‍പ്പെടെ മത്സരങ്ങള്‍ മാറ്റവെച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂറോ കപ്പ് ടൂര്‍ണമെന്റ് നടത്തിപ്പിനേയും കാര്യമായി ബാധിച്ചേക്കും.

യൂറോപ്പിലെ വിവിധയിടങ്ങളിലായിട്ടാണ് ഇത്തവണ യൂറോ കപ്പ് നടക്കുന്നത്. ഇംഗ്ലണ്ട്, ജര്‍മനി, അസര്‍ബെയ്ജാന്‍, റഷ്യ, ഇറ്റലി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇറ്റലിയില്‍ ഉള്‍പ്പെടെ കൊറോണ വൈറസ് കാര്യമായി പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തിപ്പിനെക്കുറിച്ച് സംഘാടകര്‍ക്ക് ആശങ്കയുണ്ട്. വേദികളെല്ലാം മത്സരത്തിന് തയ്യാറെടുത്തെന്നും നിലവില്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നുമാണ് സംഘാടകരുടെ പ്രതികരണം.

euro2020

ഇറ്റലിയിലാണ് യൂറോപ്പിലെ ഏറ്റവും കൂടതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് 52 പേര്‍ മരിക്കുകയും ചെയ്തു. സീരി എ യില്‍ ഉള്‍പ്പെടെ മത്സരങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലും 25 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് നിയന്ത്രിക്കാന്‍ കാര്യമായ പ്രയത്‌നം നടന്നുവരികയാണ്. രോഗം പടരുന്നത് നിയന്ത്രണവിധേയമായാല്‍ മാത്രമേ യൂറോ കപ്പ് നിശ്ചിത സമയത്തുതന്നെ നടത്താന്‍ കഴിയുയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

Story first published: Tuesday, March 3, 2020, 11:53 [IST]
Other articles published on Mar 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+