വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭീഷണി; എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനം

റോം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ഇറ്റലി. ആരാധകര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനായി കായിക മേഖലയിലെ എല്ലാ മത്സരങ്ങളും പരിപാടികളും ഏപ്രില്‍ 3വരെ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും കായിക സംഘടനകളും തീരുമാനിച്ചു. ഇതോടെ ഫുട്‌ബോള്‍, ഒളിമ്പിക്‌സ് യോഗ്യത, പരിശീലന മത്സരങ്ങളെല്ലാം അനിശ്ചതമായി നീളുമെന്ന് ഉറപ്പായി.

നേരത്തെതന്നെ ഫുട്‌ബോള്‍ രംഗത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. കൊറോണ വ്യാപകമായ പ്രദേശങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടത്തിയത്. എന്നാല്‍, കായിക മത്സരങ്ങളില്‍ ഇനിമുതല്‍ ഏപ്രില്‍ 3വരെ നടത്തേണ്ടതില്ലെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോന്റെ അറിയിക്കുന്നത്. ഇറ്റലിയില്‍ ഏതാണ്ട് 9000 ത്തില്‍ അധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 450 ല്‍ അധികം മരണങ്ങളും ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

football

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: തങ്ങളുടെ തുറുപ്പുചീട്ട് ആ താരം... കാരണം ചൂണ്ടിക്കാട്ടി ബൗച്ചര്‍ഇന്ത്യ vs ദക്ഷിണാഫ്രിക്ക: തങ്ങളുടെ തുറുപ്പുചീട്ട് ആ താരം... കാരണം ചൂണ്ടിക്കാട്ടി ബൗച്ചര്‍

കായിക മത്സരങ്ങള്‍ക്ക് വിലക്ക് വന്നതോടെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും അവതാളത്തിലായി. ഇറ്റലിയില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ ചാമ്പ്യന്‍സ് ലീഗ് സമയക്രമം മാറ്റുകയോ ചെയ്‌തേക്കാം. രണ്ടാം ലോക മഹായുദ്ധ കാലത്തുപോലും സീരി എ മത്സരങ്ങള്‍ റദ്ദാക്കിയിട്ടില്ല. അതിനേക്കാള്‍ കടുത്ത അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സൂചിപ്പിക്കുന്നു.

ചൈനയില്‍ ആരംഭിച്ച് ലോകമെങ്ങും പടര്‍ന്നുകഴിഞ്ഞ കൊറോണ 3,500 ല്‍ അധികം ആളുകളുടെ ജീവനെടുത്തതായാണ് കണക്ക്. അതേസമയം, 60,000 ത്തോളം ആളുകള്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്. ഒളിമ്പിക്‌സ്, യൂറോ കപ്പ് തുടങ്ങി വമ്പന്‍ കായിക മത്സരങ്ങള്‍ നടക്കാനിരിക്കെ കൊറോണ നിയന്ത്രണമില്ലാതെ പടരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഒളിമ്പിക്‌സിന് വേദിയാകുന്ന ജപ്പാനിലും കൊറോണ വ്യാപകമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ലോക കായിക മാമാങ്കം നിശ്ചിയിച്ച സമയത്തു തന്നെ നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

Story first published: Monday, March 16, 2020, 16:02 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X