ബ്രസീലിന് വന്‍ തിരിച്ചടി; പരിക്കേറ്റ നെയ്മര്‍ കോപ്പ അമേരിക്കയില്‍ പുറത്ത്
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഒരുങ്ങുന്നതിനിടെ ബ്രസീല്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം നെയ്മര്‍ പുറത്ത്. കഴിഞ്ഞദിവസം ഖത്തറിനെതിരെ നടന്ന മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. അടുത്തിടെ കാല്‍മുട്ടിന്റെ പരിക്ക് ഭേദമായി കളത്തില്‍ തിരിച്ചെത്തിയ നെയ്മര്‍ ഖത്തറിനെതിരായ മത്സരത്തില്‍ കടുത്ത ടാക്കിളിന് വിധേയനായി കരഞ്ഞുകൊണ്ട് പുറത്തുപോവുകയായിരുന്നു.
മത്സരത്തിന്റെ 21-ാം മിനിറ്റിലായിരുന്നു നെയ്മര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിന് പകരമായി എവര്‍ട്ടനെ ഇറക്കി. പരിക്കുമൂലം പിഎസ്ജിക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ ഒട്ടേറെ മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബ്രസീല്‍ ഇക്കുറി കോപ്പയില്‍ കിരീടമുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ നെയ്മറുടെ പുറത്താകല്‍ ടീമിന് കനത്ത നഷ്ടമായി.

വലതു കാല്‍ക്കുഴയ്ക്കാണ് ഇത്തവണയും പരിക്കേറ്റത്. നേരത്തെ ലോകകപ്പിന് മുന്‍പ് മാസങ്ങള്‍ നെയ്മര്‍ ഇതേ പരിക്കുമൂലം പുറത്തിരുന്നു. കഴിഞ്ഞദിവസം ഇതേ കാലിന് വീണ്ടും പരിക്കേറ്റതോടെ വിശദമായ പരിശോധന നടത്തിയാണ് കോപ്പയില്‍ കളിക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. നെയ്മര്‍ക്ക് കോപ്പയില്‍ കളിക്കാനാകില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. കോപ്പയില്‍ നെയ്മര്‍ക്കു പകരം ഡാനി ആല്‍വെസിനെ നേരത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications