Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍താരം ഉള്‍പ്പെടെ 8 പേര്‍ പുറത്ത്

സാവോപോളോ: ജൂണില്‍ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 12 വര്‍ഷങ്ങള്‍ക്കുശേഷം കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ബ്രസീല്‍ വമ്പന്‍ താരനിരയുമായാണ് സ്വന്തം നാട്ടില്‍ കളിക്കിറങ്ങുക. എന്നാല്‍, നേരത്തെ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നവര്‍ ഉള്‍പ്പെടെ എട്ടുപേരെ പരിശീലകന്‍ ടിറ്റെ ഒഴിവാക്കിയിട്ടുണ്ട്.

നെയ്മര്‍ ആണ് ടീമിലെ പ്രധാനതാരം. പരിക്കുമൂലം ലോകകപ്പില്‍ കളിക്കാതിരുന്ന ഡാനി ആല്‍വെസ് തിരിച്ചെത്തിയിട്ടുണ്ട്. ആല്‍വെസിനൊപ്പം തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ, ഫിലിപ്പ് ലൂയിസ്, അലക്‌സാഡ്രോ എന്നിവരാണ് പ്രതിരോധത്തിലെ കോട്ട കെട്ടുക. അലന്‍, ആര്‍തര്‍, ഫെര്‍ണാണ്ടീഞ്ഞോ, കാസിമിറോ, പാക്വേറ്റ, കുടീന്യോ എന്നിവര്‍ മധ്യനിരയിലും നെയ്മര്‍, ഫിര്‍മിനോ, ഗബ്രയേല്‍ ജീസസ് എന്നിവര്‍ മുന്നേറ്റത്തിലും അണിനിരക്കും. അലിസന്‍, കാസിയോ, എഡേഴ്സന്‍ എന്നിവരാണ് ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ ഉള്ളത്.

brasil

അതേസമയം, മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ്, വില്യന്‍, ഫാബീന്യോ, ടോട്ടനം സൂപ്പര്‍താരം ലൂക്കാസ് മൗറ തുടങ്ങിയവര്‍ ടീമിലില്ല. ജൂണ്‍ 14ന് ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ ബോളീവിയയെ നേരിടും. 18ന് വെനസ്വേല, 22ന് പെറു എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികള്‍. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ബ്രസീലിനാണ് ഇക്കുറി കോപ്പ ടൂര്‍ണമെന്റില്‍ വിജയസാധ്യത. ഖത്തര്‍, ഹോണ്ടുറാസ് ടീമുകള്‍ക്കെതിരായ സന്നാഹ മത്സരത്തിനും ഇതേ ടീമിനെ ബ്രസീല്‍ അണമിനിരത്തും.

Story first published: Saturday, May 18, 2019, 10:34 [IST]
Other articles published on May 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+