Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പയ്ക്ക് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സാധ്യത ബ്രസീലിന്, പ്രതീക്ഷകളോടെ മെസ്സി

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കയുടെ താളാത്മകമായ ഫുട്‌ബോളിന്റെ സൗന്ദര്യം ഒരിക്കല്‍ക്കൂടി കോപ്പയില്‍ വിരിയുമെന്ന പ്രതീക്ഷയില്‍ ടൂര്‍ണമെന്റിന് തിരിതെളിയുകയാണ്. ബ്രസീലില്‍ ആണ് ഇക്കുറി കോപ്പയ്ക്ക് വേദിയാകുന്നത്. സാവോ പൗളോയില്‍ ജൂണ്‍ 15ന് ഇന്ത്യന്‍ സമയം രാവിലെ 6 മണിക്ക് ബ്രസീലും ബൊളീവിയയും തമ്മിലാണ് ആദ്യ മത്സരം.

ലാറ്റിനമേരിക്കയുടെ തനതു ശൈലിക്ക് ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. സീസണ്‍ മുഴുവന്‍ യൂറോപ്പില്‍ പന്തുതട്ടുന്നവരാണ് മിക്ക ടീമുകളിലെ കളിക്കാരും. അതുകൊണ്ടുതന്നെ യൂറോപ്യന്‍ ശൈലിയിലേക്ക് കളിയെ മാറ്റാനാണ് പരിശീലകരുടെയും ശ്രമം. ലാറ്റിനമേരിക്കന്‍ ടീമുകളെ കൂടാതെ ഖത്തറും ജപ്പാനുമാണ് അതിഥികളായെത്തുന്ന ടീമുകള്‍. 12 ടീമുകള്‍ അഞ്ച് നഗരങ്ങളിലെ ആറ് വേദികളില്‍ ഏറ്റുമുട്ടും.

കിരീട സാധ്യത ബ്രസീലിന്

കിരീട സാധ്യത ബ്രസീലിന്

ടൂര്‍ണമെന്റില്‍ ഏറെ സാധ്യതയുള്ളത് ബ്രസീലിനാണ്. സമീപകാലത്തെ ബ്രസീലിന്റെ പ്രകടനങ്ങള്‍ അവരെ കിരീട സാധ്യതയില്‍ മുന്നിലെത്തിക്കുന്നു. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം നെയ്മര്‍ കളിക്കുന്നില്ലെങ്കിലും ഏറ്റവും മികച്ച ടീമുമായാണ് ടിറ്റെ കളിക്കിറങ്ങുന്നത്. 2007ന് ശേഷം ബ്രസീലിന് കോപ്പ സ്വന്തമാക്കാനായിട്ടില്ല. ക്യാപ്റ്റന്‍ ഡാനി ആല്‍വെസിനൊപ്പം കുടീന്യോ, ഡേവിഡ് നെറസ്, ഫിര്‍മിനോ, ലൂകാസ് പക്വേറ്റ, തിയാഗോ സില്‍വ, മാര്‍കീന്യോസ്, കാസെമിറോ, ആര്‍തര്‍ എന്നീ കരുത്തര്‍ അണിനിരക്കും. ലിവര്‍പൂള്‍ താരം അലിസണ്‍ ബക്കറായിരിക്കും ഗോളി.

പ്രതീക്ഷകളുമായി അര്‍ജന്റീന

പ്രതീക്ഷകളുമായി അര്‍ജന്റീന

കഴിഞ്ഞ രണ്ടുതവണയും ഫൈനലിലെത്തി കിരീടമില്ലാതെ മടങ്ങിയ ടീമായ അര്‍ജന്റീനയും പ്രതീക്ഷയിലാണ്. യുവനിരയും പരിചയ സമ്പന്നരും ചേര്‍ന്ന പരീക്ഷണ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി ഇറക്കുന്നത്. പതിനാല് വട്ടം കോപ്പ നേടിയ അര്‍ജന്റീനയ്ക്ക് ഇരുപത്താറ് വര്‍ഷമായി ഒരു കിരീടംപോലും സ്വന്തമാക്കാനായിട്ടില്ല. ലയണല്‍ മെസ്സിയുടെ അവസാനത്തെ കോപ്പ കൂടിയായിരിക്കും ഇത്. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ടീമില്‍ മെസ്സിക്കൊപ്പം സെര്‍ജിയോ അഗ്വേറോ, ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഒട്ടമെന്‍ഡി, മത്തിയാസ് സുവാരസ്, പൗലോ ഡിബാല, ലൗതാരോ മാര്‍ടിനസ് എന്നിവര്‍ അണിനിരക്കുന്നുണ്ട്.

ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ചിലി

ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ചിലി

ടൂര്‍ണമെന്റിനെത്തുന്ന ഉറുഗ്വെ, ചിലി ടീമുകളും കിരീടസാധ്യതയുള്ളവരാണ്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ഉറുഗ്വെ ലൂയിസ് സുവാരസന്റെ ഗോളടിമികവിലാണ് വിജയം ലക്ഷ്യമാക്കുന്നത്. അവസാന രണ്ട് കോപ്പയും നേടിയ ചിലി ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്ന ടീമില്‍ ലക്‌സിസ് സാഞ്ചസ്, ഗാരി മെഡല്‍ എന്നിവര്‍ ശ്രദ്ധാകേന്ദ്രങ്ങളാണ്. കൊളംബിയ, പെറു, വെനസ്വേല, പാരഗ്വായ്, ഇക്വഡോര്‍, ബൊളീവിയ എന്നിവരും ടൂര്‍ണമെന്റിലുണ്ട്. ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ഇന്ത്യയില്‍ കോപ്പ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല.

Story first published: Friday, June 14, 2019, 11:23 [IST]
Other articles published on Jun 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+